ന്യൂഡല്‍ഹി: ആരിഫ് മുഹമ്മദ് ഖാനെ മാറ്റി കേരളത്തിന് പുതിയ ഗവര്‍ണറെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു എന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ ബിജെപി നേതാവ് എച്ച്‌ രാജ കേരളത്തിന്റെ പുതിയ ഗവര്‍ണറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു ദിവസത്തിനകം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും കേള്‍ക്കുന്നു.

തമിഴ്‌നാട്ടിലെ ബിജെപി ട്വിറ്റര്‍ പ്രൊഫൈലുകള്‍ എച്ച്‌ രാജയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച്‌ ട്വീറ്റ് ചെയ്യുന്നുണ്ട്. ഇതാണ് വിഷയം ചര്‍ച്ചയാകാന്‍ കാരണം. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ ഇക്കാര്യത്തില്‍ അറിയിപ്പുണ്ടായിട്ടില്ല. 1989 മുതല്‍ തമിഴ്‌നാട്ടിലെ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ് എച്ച്‌ രാജ. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കരൈകുടി മണ്ഡലത്തില്‍ നിന്ന് ജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉഡയപ്പയെ പരാജയപ്പെടുത്തിയായിരുന്നു അന്ന് എച്ച്‌ രാജയുടെ വിജയം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവഗംഗ മണ്ഡലത്തില്‍ ജനവിധി തേടിയിരുന്നെങ്കിലും തോറ്റു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മല്‍സരിച്ചെങ്കിലും ഫലമുണ്ടായില്ല. നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കുമായി ആറ് തവണ മല്‍സരിച്ചിട്ടുണ്ടെങ്കിലും ഒരു തവണ മാത്രമാണ് ജയിച്ചത്. ബിജെപി ദേശീയ സെക്രട്ടറി ഉള്‍പ്പെടെ പാര്‍ട്ടിയില്‍ ഒട്ടേറെ പദവികള്‍ വഹിച്ച വ്യക്തി കൂടിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക