ജിനു വി എബ്രഹാം തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘കടുവ’ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനെത്തി. തിയേറ്ററുകളില്‍ 50 കോടി കളക്ഷന്‍ നേടിയ ചിത്രം ഇപ്പോഴും ചില കേന്ദ്രങ്ങളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. മാസ് എന്‍റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ സംയുക്ത മേനോനാണ് നായികയായി എത്തുന്നത്. ഇതാദ്യമായാണ് പൃഥ്വിരാജും സംയുക്തയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.

വിവേക് ഒബ്റോയിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്. മാജിക് ഫ്രെയിംസുമായി സഹകരിച്ച്‌ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചത്. കഥാപാത്രത്തിന്‍റെ പേരിന്റെയും തിരക്കഥയുടെയും പേരില്‍ തുടക്കം മുതല്‍ തന്നെ സിനിമ വാര്‍ത്തകളിലും നിയമപോരാട്ടങ്ങളിലും സജീവമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക