ദോഹ: ഖത്തറില്‍ വിഷക്കാറ്റ്​ വീശി തുടങ്ങി. സൂര്യാഘാതത്തിന്​ വഴിവെക്കുന്നതിനാലാണ്​ വിഷക്കാറ്റ്​ എന്ന്​ വിശേഷിപ്പിക്കുന്നത്​. ജൂലായ്​ 29 വരെ നീണ്ടു നില്‍ക്കാമെന്ന്​ കലണ്ടര്‍ ഹൗസ്​ ട്വിറ്ററിലൂടെ മുന്നറിയിപ്പ്​ നല്‍കി.

‘വിഷക്കാറ്റ്​’ സീസണിന്​ ​വ്യാഴാഴ്ച മുതല്‍ തുടക്കം കുറിച്ചതായിട്ടാണ് ഖത്തര്‍ കലണ്ടര്‍ ഹൗസ്​ അറിയിച്ചത്. രണ്ടാഴ്ച വരെ നീണ്ടു നില്‍ക്കുന്ന വിഷക്കാറ്റ്​ (പോയിസണ്‍ വിന്‍ഡ്​) നേരിട്ട്​ ഏല്‍ക്കുന്നത്​ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവെക്കും. അറേബ്യന്‍ പെനിന്‍സുലയുടെ വലിയൊരു മേഖലയെ ബാധിക്കുന്ന വിഷകാറ്റ്​ പ്രാദേശികമായി ‘സിമൂം’ എന്നാണ്​ അറിയിപ്പെടുന്നത്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക