ഐ.വൈ.സി ഇന്റര്‍നാഷണല്‍ ഖത്തർ വിപുലമായ സുഹൂർ മീറ്റ് സംഘടിപ്പിച്ചു. കാലിക്കറ്റ് നോട്ട് ബുക്ക് റെസ്റ്റോറന്റില്‍ വെച്ച് നടന്ന പരിപാടിയില്‍ 250 ഓളം പേരാണ് പങ്കെടുത്തത്. ഖത്തർ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ സാമൂഹ്യ സാംസ്കാരിക പ്രമുഖരുടെയും, നേതാക്കളുടെയും , യൂത്ത് വിങ് പ്രവർത്തകരുടേയും സാന്നിധ്യം കൊണ്ട്‌ ചടങ്ങ് ശ്രദ്ധേയമായി.

ഷാഹിദ് വി പി , ഷിഹാബ് നരണിപ്പുഴ ,ആരിഫ് പയ്യന്തൊങില്‍ , ബി എം ഹാഷിം , ശഹാന ഇല്ല്യാസ് , ഹാഫിൽ ഒറ്റുവയിൽ ,ലത്തീഫ്‌ കല്ലായി , അമീൻ അരോമ , ബിനീഷ് എ , സദ്ദം എന്നിവർ നേതൃത്വം നൽകി.സഫീർ കരിയാട് സ്വാഗതവും മാഷിക്ക് മുസ്തഫ നന്ദിയും പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക