ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ആശുപത്രിയില്‍. കഠിനമായ വയറുവേദനയെ തുടര്‍ന്ന് മുഖ്യമന്ത്രിയെ ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറ്റിലെ അണുബാധയ്‌ക്ക് ചികിത്സയിലാണ് അദ്ദേഹം.

സുല്‍ത്താന്‍പൂര്‍ ലോധിയിലെ കാളി ബെന്‍ പോഷക നദിയിലെ വെളളം ശുദ്ധമാണെന്ന് കാണിക്കാന്‍ വേണ്ടി മുഖ്യമന്ത്രി, നദിയില്‍ നിന്ന് നേരിട്ട് വെളളമെടുത്ത് കുടിച്ചിരുന്നു. നദി വൃത്തിയാക്കിയതിന്റെ 22-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങിലാണ് ഹീറോ ചമഞ്ഞുകൊണ്ട് മുഖ്യമന്ത്രി വെള്ളമെടുത്ത് കുടിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെ കഠിനമായ വയറുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മന്നിനെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ അണുബാധയാണെന്നാണ് കണ്ടെത്തല്‍. ചികിത്സ തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക