പുണെ : പുണയിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും മലയാളിയുയായ ഡോ. പ്രകാശ്‌ദിവാകാരനെ തേടി വീണ്ടും ഡോക്ടറേറ്റ്.ജൂലൈ 13 ന് മധുരൈ കാമരാജ്‌ യൂണിവേഴ്‌സിറ്റിയിൽ നടന്ന ചടങ്ങിൽ തമിഴ്നാട് ഗവർണർ ആർ എൻ രവിയിൽ നിന്നുമാണ് ഡോക്ടറേറ്റ് സ്വീകരിച്ചത്.
യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നടന്ന ചടങ്ങിൽ കേന്ദ്ര സഹ മന്ത്രി എൽ.മുരുകൻ (ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദന മന്ത്രാലയം, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം,) പ്രൊഫ.ഡോ.ജെ. കുമാർ
വൈസ് ചാൻസലർ മധുരൈ കാമരാജ് യൂണിവേഴ്സിറ്റി,
ഡോ.എം.മുത്തുകുമാർ, (ഗവേഷണം ) തുടങ്ങിയവരും സന്നിഹിതരായിരുന്നു.

“A study on Supply Chain Performance emerging with Automotive Industry in India” എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നൽകിയത്. ഡോ.പ്രകാശ് ദിവാകരന് ഇത് രണ്ടാമത്തെ ഡോക്ടറേറ്റ് പദവിയാണ് ലഭിക്കുന്നത്. ഡോ.പ്രകാശ് ദിവകാരന്റെ പല ഗവേഷണ ലേഖനങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്റർനാഷണൽ ബിസിനസ് മാനേജ്മെന്റ്, സപ്പ്‌ളൈ ചെയിൻ മാനേജ്മെന്റ്, റിസർച്ച് മെതോഡോളജി ആൻഡ് ലീൻ മനുഫാക്ചരിങ് ആൻഡ്ഇട്‌സ് എഫക്ടിവനസ്സ് ഇൻ ദ ഓട്ടോമൊബൈൽ ഇൻഡസ്ട്രി, എന്നിവ അവയിൽ ചിലതു മാത്രം. വിദ്യാഭ്യാസ മേഖലക്ക് നൽകിയ സംഭാവന കണക്കിലെടുത്തു പ്രൈഡ് ഓഫ് മഹാരാഷ്ട്ര 2021″ അവാർഡ് ലഭിച്ചിരുന്നു. മഹാരാഷ്ട്ര ഉന്നത സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ശ്രീ ഉദയ് സാമന്തിൽ നിന്നാണ് അന്ന് അവാർഡ് സ്വീകരിച്ചത്.

പുണെ മലയാളികളിൽ അറിയപ്പെടുന്ന സാമൂഹ്യ ,സാംസ്ക്കാരിക പ്രവർത്തകൻ കൂടി ആണ് പ്രകാശ് ദിവാകരൻ.നല്ലൊരു നടൻ കൂടിയായ അദ്ദേഹം നിരവധി ടെലിഫിലിം ഇൽ അഭിനയിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ പുതുപ്പള്ളി സ്വദേശിയാണ് ഇദ്ദേഹം. ഇത്തരം പുരസ്‌കാരങ്ങൾ തനിക്ക് പല കാര്യങ്ങൾ ഇനിയും ചെയാനുള്ള പ്രചോദനം നൽകുന്നു വെന്ന് അദ്ദേഹം പറഞ്ഞു.പല വിദേശ രാജ്യങ്ങളിൽ പല ക്യാമ്പസുകളിലും ഇദ്ദേഹം പ്രഭാഷകനായി പോകാറുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക