ഇൻഡിഗോയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലെ ഓരോ പോസ്റ്റിനും താഴെ മലയാളികളുടെ കമന്റുകൾ നിറയുകയാണ്. ഇ.പി.ജയരാജന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മലയാളം കമന്റുകളുമായി ഒട്ടേറെ പേർ എത്തിയത്. ട്രോളുകളും താഴെ കാണാം. ഇ.പിയെ ട്രോളിയും ഇൻഡിഗോയെ ട്രോളിയും കമന്റുകൾ കാണാം.

യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ‌ ഇനി താനോ കുടുംബമോ യാത്ര ചെയ്യില്ലെന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ പ്രഖ്യാപനവും ട്രോൾ പേജുകളിൽ വൈറലാണ്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്നത് ഇൻഡിഗോ മാത്രമാണെന്ന് ഇതു പറയുമ്പോൾ അദ്ദേഹത്തിന് അറിയാമായിരുന്നോ എന്ന് ചോദിക്കുന്നവരെയും കാണാം. ഇതിെനാപ്പം കണ്ണൂരിലേക്ക് ഇനി മുതൽ നടന്നുപോകുന്ന ഇ.പി, ആകാശത്ത് കൂടി പറക്കുന്ന ഇൻഡിഗോ വിമാനത്തിന് കല്ലെറിയാൻ നോക്കുന്ന അണികൾ, ഇൻഡിഗോ പെയിന്റ് കടയ്ക്ക് മുന്നിലെ പ്രതിഷേധം, വിമാനത്തിന്റെ വില ചോദിക്കുന്ന യുവ നേതാവ്. അങ്ങനെ തലങ്ങും വിലങ്ങും ഇ.പി ട്രോളുകളിൽ നിറയുകയാണ്. നടന്നു പോയാലും ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി കയറില്ലെന്നാണ് ഇ.പി.ജയരാജന്റെ നിലപാട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക