കൊളംബോ: ശ്രീലങ്കയില്‍ കടുത്ത പ്രക്ഷോഭവുമായി ജനം തെരുവിലാണ്. പ്രതിഷേധത്തിനിടെ ജനങ്ങള്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി കൈയേറിയതും അവിടെയിരുന്ന് സെല്‍ഫി എടുത്തതും ഭക്ഷണം കഴിച്ചതുമെല്ലാം വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ മുന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ സൗകാര്യ വസതി പ്രക്ഷോഭകര്‍ തീയിട്ടിരുന്നു.

ഇപ്പോഴിതാ അവര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും കൈയേറിയിരിക്കുകയാണ്. ഔദ്യോഗിക വസതിയായ ടെമ്ബിള്‍ ട്രീസിലാണ് പ്രക്ഷോഭകര്‍ കയറിയിരിക്കുന്നത്. അവിടെ നിന്നുള്ള ഒരു ശ്രദ്ധേയ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡബ്ല്യുഡബ്ല്യുഇ ശൈലിയില്‍ പ്രധാനമന്ത്രിയുടെ കിടക്കയില്‍ പ്രതിഷേധക്കാര്‍ ഗുസ്തി പിടിക്കുന്നതാണ് വീഡിയോ. ഡബ്ല്യുഡബ്ല്യുഇ താരങ്ങളെ അനുകരിച്ച്‌ ഒരാള്‍ എതിരാളിയെ കീഴടക്കുന്നതും കൈകളുയര്‍ത്തി വിജയം ആഘോഷിക്കുന്നതും കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക