Uncategorized

ഹോസ്റ്റലിൽ വിദ്യാർത്ഥികളുടെ ലഹരി പാർട്ടി; 14 പേർ അറസ്റ്റിൽ: സംഭവം മലപ്പുറത്ത്.

മലപ്പുറം: ഹോസ്റ്റലില്‍ ലഹരിപ്പാര്‍ട്ടി നടത്തിയ 14 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. കുറ്റിപ്പുറത്തെ സ്വകാര്യ ഹോസ്റ്റലില്‍ ആണ് ഹഷീഷ്, കഞ്ചാവ് എന്നിവ ഉപയോഗിച്ച്‌ ലഹരിപ്പാര്‍ട്ടി നടന്നത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ വിദ്യാര്‍ഥി സംഘത്തെ പൊലീസ് പിടികൂടി.

ad 1

കുറ്റിപ്പുറം എംഇഎസ് എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് പാര്‍ട്ടി നടന്നത്. ഏതാനും ദിവസം മുന്‍പ് നടന്ന സംഘര്‍ഷത്തിലെ പ്രതികള്‍ ഹോസ്റ്റലില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. ഈ സമയം ഹോസ്റ്റലില്‍ ലഹരിപ്പാര്‍ട്ടി നടക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

വിവിധ മുറികളിലായി ഇരുപതോളം പേരാണ് ഉണ്ടായിരുന്നത്. സംഘത്തിലെ ആറ് പേര്‍ പൊലീസിനെ വെട്ടിച്ച്‌ കടന്നുകളഞ്ഞു. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍വിട്ടു.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button