ഒരു കാലത്ത് മലയാള സിനിമയിൽ ശക്തമായ നായിക കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായികയാണ് സരയു മോഹൻ. മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് സരയു മോഹൻ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. നിരവധി പരമ്പര കളിൽ ശ്രെദ്ധേയമായ വേഷം അവതരിപ്പിച്ച താരമാണ് സരയു മോഹൻ. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന് താരം പിന്നീട് അവതാരകയായും കഴിവ് തെളിയിച്ചിട്ടുണ്ട്.

ജനപ്രിയ നായകനായ ദിലീപ് നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ ചക്കര മുത്ത് എന്ന ചിത്രത്തിലൂടെയാണ് സരയു മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ഈ ചിത്രത്തിൽ വളരെ ചെറിയ ഒരു കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. ചെറിയൊരു വേഷമാണ് ആദ്യ ചിത്രത്തിൽ കിട്ടിയത് എങ്കിലും സരയു തന്റെ വേഷം മികച്ച രീതിയിൽ അവതരിപ്പിച്ചു. പിന്നീട് ജയറാം ഗോപിക എന്നിവർ പ്രധാന വേഷത്തിൽ എത്തിയ എക്കാലത്തെയും സൂപർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ വെറുതെ അല്ല ഭാര്യ എന്ന ചിത്രത്തിലും സരയു വേഷമിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊച്ചി സ്വദേശിയായ താരം വളരെ ചെറുപ്പകാലം മുതലേ കലാരംഗത്ത് സജീവമാണ്. കുട്ടിക്കാലം മുതലേ ക്ലാസ്സിക്കൽ നൃത്തം അഭ്യസിക്കുന്ന താരം. സ്‌കൂൾ കലോൽസവം വേദികളിലെ നിറസാന്നിധ്യമായിരുന്നു. നിരവധി പുരസ്‌കാരങ്ങളും താരം നേടിയിട്ടുണ്ട്.മഹാരാജാസ് കോളേജിൽ നിന്നും സാഹിത്യത്തിൽ ബിരുദം നേടിയ താരമാണ് സരയു മോഹൻ. ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന ഒരു നർത്തകികൂടിയാണ് താരം.കൊച്ചിയിൽ സ്വന്തമായി ഒരു നൃത്ത വിദ്യാലയവും സരയു നടത്തുന്നുണ്ട്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക