നയൻതാര വിഗ്നേഷ് ദമ്പതികളുടെ വിവാഹം കഴിഞ്ഞ് ഒരു മാസം തികയുകയാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടെത്. ഏതാണ്ട് ഏഴ് വർഷത്തെ പ്രണയത്തിനു ശേഷമാണ് ദമ്പതികൾ വിവാഹിതരായത്. തമിഴകത്തെ പ്രശസ്ത സംവിധായകനാണ് വിഘ്നേഷ് ശിവൻ. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു ഇവരുടേത്.

മഹാബലിപുരത്തുള്ള ഒരു നക്ഷത്ര റിസോർട്ടിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും കൂടാതെ ക്ഷണിക്കപ്പെട്ട ചില അതിഥികൾക്കും മാത്രമാണ് വിവാഹവേദിയിൽ പ്രവേശനം ഉണ്ടായിരുന്നത്. ബോളിവുഡിൽ നിന്നും സാക്ഷാൽ ഷാരൂഖ് വിവാഹ ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയിരുന്നു. കൂടാതെ തെന്നിന്ത്യയിലെ നിരവധി താര പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തു. എന്നിരുന്നാലും വിവാഹത്തിനുശേഷം കൂടുതൽ ചിത്രങ്ങൾ ഒന്നും ദമ്പതികൾ പങ്കുവെച്ചിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോഴിതാ ആരാധകർ കാത്തിരുന്ന ചില ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് വിഘ്നേശ് ശിവൻ. രജനീകാന്ത് മണിരത്നം എന്നിവർ ദമ്പതികൾക്ക് സമ്മാനങ്ങൾ നൽകുന്ന ചിത്രം താരം പങ്കുവെച്ചിട്ടുണ്ട്. തങ്ങളുടെ വിവാഹത്തിന്റെ ഒരു മാസം പൂർത്തിയാകുന്ന വേളയിൽ ചില മികച്ച നിമിഷങ്ങൾ പങ്കിടുന്നതിൽ സന്തോഷം ഉണ്ട് എന്ന് വിഘ്നേഷ് പറയുന്നു. വിവാഹത്തിന് രജനീകാന്ത് ആണ് ഒരു മുതിർന്നയാളുടെ സ്ഥാനത്തുനിന്ന് ചടങ്ങുകൾക്ക് മുൻകൈയെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക