വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിനോദയാത്ര പോകുന്നതിന് മുന്‍പ് യാത്രയ്ക്ക് ഉപയോഗിക്കുന്ന വാഹനത്തിന്‍റെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്ന് നിര്‍ദേശം.

ആവശ്യമെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനം പരിശോധന നടത്തിയ ശേഷമാകും യാത്ര ആരംഭിക്കുക. എല്ലാ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഈ അറിയിപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പിന് ഗതാഗത കമ്മീഷണര്‍ നിര്‍ദേശം കൈമാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിനോദയാത്ര കൊഴുപ്പിക്കാന്‍ ബസിന് മുകളില്‍ പൂത്തിരി കത്തിച്ചു; ബസിന് തീപിടിച്ചു

വിനോദയാത്ര പുറപ്പെടും മുന്‍പ് കൊല്ലം പെരുമണ്‍ കോളേജില്‍ ബസിന് മുകളില്‍ പൂത്തിരി കത്തിച്ച്‌ ബസിന് തീപിടിച്ച സംഭവത്തെ തുടര്‍ന്നാണ് മോട്ടോര്‍ വാഹവകുപ്പിന്‍റെ നിര്‍ദേശം ഹയര്‍സെക്കന്‍ഡറി, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യ വിദ്യാഭ്യാസം, തുടങ്ങിയ ഉന്നതവിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്കാണ് നിര്‍ദേശം കൈമാറിയത്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിനോദയാത്രയ്ക്ക് മുന്‍പ് ബസിന് രൂപമാറ്റം വരുത്തുന്നതും ആഡംബര ലൈറ്റ്, കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന ഓഡിയോ സിസ്റ്റം എന്നിവ ഘടിപ്പിക്കുന്നത് പതിവാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക