ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്ബനിയായ വിവോയുടെ 465 കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. വിവോയ്ക്കും അനുബന്ധ കമ്ബികള്‍ക്കുമെതിരെയാണ് ഇഡി നടപടി. വിവോയുടെ 100ലധികം അക്കൗണ്ടുകളില്‍ നിന്നാണ് തുക കണ്ടുകെട്ടിയത്.

ഇതോടൊപ്പം വിവിധ റെയ്ഡുകളില്‍ നിന്നായി പിടിച്ചെടുത്ത 73 ലക്ഷം രൂപയും രണ്ട് കിലോ സ്വര്‍ണവും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. നികുതി വെട്ടിക്കാന്‍ 62,476 കോടി രൂപ കമ്ബനി ചൈനയിലേക്ക് മാറ്റിയെന്നും ഇഡി കണ്ടെത്തി. കമ്ബനി വരുമാനത്തിന്റെ 50 ശതമാനം വിറ്റുവരവാണ് ചൈനയിലേക്ക് കടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം പണം തട്ടിപ്പു കേസില്‍ വിവോയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. 44 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മേഘാലയ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡ്.

വിവോയുമായും അനുബന്ധ കമ്ബനികളുമായും ബന്ധപ്പെട്ട ഇടങ്ങളിലായിരുന്നു പരിശോധന. ജമ്മു കശ്മീരിലെ ഒരു ഡിസ്ട്രിബ്യൂട്ടിങ് ഏജന്‍സിയുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിന്റെ സാമ്ബത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ എഫ്‌ഐആര്‍. ഇതിന് പിന്നാലെയാണ് പണം കണ്ടുകെട്ടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക