തിരുവനന്തപുരം: പാലക്കാട് എസ്എഫ്‌ഐ മാര്‍ച്ചിനിടെ ആളുമാറി സ്പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയെ പിടിച്ചുവലിച്ചിഴച്ച് പോലീസ്. അഗ്‌നിപഥ് പദ്ധതിക്കെതിരെ പാലക്കാട് ഹെഡ് പോസ്റ്റോഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനിടെയാണ് പോലീസിന് ആളു മാറിയത്. സ്‌പെഷല്‍ ബ്രാഞ്ച് ആയതിനാല്‍ മഫ്തിയിലായിരുന്നു എസ്‌ഐ സത്യന്‍. മുട്ടിക്കുളങ്ങര ക്യാമ്പില്‍ നിന്ന് എത്തിയവര്‍ സമരക്കാരാണ് എന്ന് കരുതിയാണ് ഇദ്ദേഹത്തെ വാനില്‍ കയറ്റാന്‍ ശ്രമിച്ചത്.

എന്നാല്‍ സത്യന്‍ “ഷര്‍ട്ട് വിടെടാ പോലീസുകാരനാ”ആരാടാ നീയെന്നെ കുത്താന്‍’എന്ന് ഇദ്ദേഹം തിരിച്ചുചോദിച്ചു. ‘സാറേ അറിയാഞ്ഞിട്ടാണ് സാറേ” എന്നും പോലീസുകാര്‍ പറയുന്നുണ്ട്. സത്യനെ സംഘര്‍ഷത്തിനിടെ പോലീസുകാര്‍ വലിച്ചിഴച്ച് വാനില്‍ കയറ്റാന്‍ ശ്രമിച്ചത് പോലീസിന് തന്നെ നാണക്കേട് ആയിട്ടുണ്ട്. അദ്ദേഹത്തിന്റെ കോളറില്‍ പിടിച്ച് വാനില്‍ കയറ്റാനാണ് പോലീസുകാര്‍ ശ്രമിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമര സ്ഥലത്തുണ്ടായിരുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരാണ് സത്യന്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ് ഐ ആണെന്ന് ക്യാമ്പില്‍ നിന്നും വന്നവരോട് പറഞ്ഞത്. പാലക്കാട് നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്‌പെഷല്‍ ബ്രാഞ്ച് എസ് ഐയാണ് സത്യന്‍. നഗരത്തിലെ സമര സ്ഥലത്തെല്ലാം ഇദ്ദേഹം വിവര ശേഖരണത്തിന് എത്താറുണ്ട്. അഗ്‌നിപഥ് പദ്ധതിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച എസ്എഫ്‌ഐ – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെയാണ് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റികള്‍ സമരം നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക