എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ മഫ്തിയില്‍ എത്തിയ പൊലീസുകാരൻ മര്‍ദിച്ചതായി പരാതി. കോഞ്ചേരി മെഹബൂബ് കോളനിയിലെ അലിയാര്‍ക്കാണ് മര്‍ദനമേറ്റതായി നാട്ടുകാരും ബന്ധുക്കളും പറയുന്നത്. പഴയ കേസുമായി ബന്ധപ്പെട്ട് ഫയലില്‍ ഒപ്പിടീപ്പിക്കാനെന്ന് പറഞ്ഞാണ് പൊലീസ് എത്തിയത് ഭാര്യ സലീന പറഞ്ഞു.

അലിയാരെ അകാരണമായി മര്‍ദിച്ചെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ മുളവുകാട് പൊലീസ് സ്റ്റേഷനിലെ വാഹനം തടഞ്ഞുവെച്ചു. കൂടുതല്‍ പൊലീസ് എത്തിയാണ് വാഹനം മോചിപ്പിച്ചത്. എന്നാല്‍ 15 വര്‍ഷമായി മോഷണ കേസില്‍ ഒളിവിലുളള പ്രതിയായ അലിയാരെ പിടികൂടാൻ എത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥനെ തള്ളിയിട്ട് കടന്നു കളഞ്ഞെന്നും ഉദ്യോഗസ്ഥൻ മര്‍ദിച്ചിട്ടില്ലെന്നുമാണ് പൊലീസിന്റെ വാദം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക