പൊലീസ് സ്‌റ്റേഷനില്‍ പുതുതായി ചാര്‍ജ് എടുത്ത സഹപ്രവര്‍ത്തകന്റെ ലിംഗം പിടിക്കുകയും മറ്റുള്ളവരുടെ മുന്നില്‍ വെച്ച് പരസ്യമായി കളിയാക്കുകയും ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് പണിപോയി. ബ്രിട്ടനിലെ വില്‍ഷയര്‍ പൊലീസ് വകുപ്പിലെ മുതിര്‍ന്ന കോണ്‍സ്റ്റബിള്‍ ആഡം റീഡ്‌സിനാണ് സഹപ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്ന് ജോലി പോയത്. അഞ്ചു ദിവസമായി നടന്ന വിചാരണയ്ക്ക് ഒടുവിലാണ്, നോട്ടീസ് നല്‍കാതെ, ഉടന്‍ ഇയാളെ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ കോടതി ഉത്തരവായത്. ഇയാള്‍ക്ക് ഇനി പൊലീസ് വകുപ്പില്‍ ഒരു ജോലിക്കും അപേക്ഷിക്കാനാവില്ലെന്ന് പൊലീസ് വകുപ്പ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പ് വ്യക്തമാക്കി.

2021ല്‍, ബ്രിട്ടനിലെ ഡെവൈസസ് പൊലീസ് സ്‌റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം. ഇവിടത്തെ മുതിര്‍ന്ന കോണ്‍സ്റ്റബിളാണ് ആഡം റീഡ്‌സ്. സ്‌റ്റേഷനില്‍ പുതുതായി ജോലിക്കെത്തിയ പൊലീസുകാരനാണ് ഇയാള്‍ക്കെതിരെ പരാതിപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ ആളെ പരിചയപ്പെടുത്തുന്നതിനിടെ റീഡ്‌സ് ഇയാളുടെ പാന്റ്‌സിന്റെ സിപ്പ് അഴിക്കുകയും അകത്തേക്ക് കൈയിട്ട് ലിംഗം പിടിക്കുകയും ‘ഇത് തീരെ ചെറുതാണല്ലോ’ എന്ന് പരിഹസിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. മറ്റു സഹപ്രവര്‍ത്തകര്‍ക്കു മുന്നില്‍ തന്നെ അപമാനിക്കുന്നതായിരുന്നു റീഡ്‌സിന്റെ പെരുമാറ്റം എന്നാണ് പരാതിക്കാരന്‍ വ്യക്തമാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക