മലയാള സിനിമയില്‍ ഏറെ സെലിബ്രിറ്റി ആരാധകരുള്ള നടനാണ് മമ്മൂട്ടി. താരത്തിനൊപ്പം കുറച്ച്‌ ഫാന്‍ ബോയ്സ് നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഷാഫി പറമ്ബില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, പി സി വിഷ്ണുനാഥ്, ദീപക് ജോയ്, പാലക്കാട് കെ എസ് യു ജില്ലാ സെക്രട്ടറി അജാസ്, മുന്‍ കെ എസ് യു നേതാവും ഓവര്‍സീസ് കോണ്‍ഗ്രസ്സ് നേതാവ് അനുരാ മത്തായി തുടങ്ങിയവരാണ് മമ്മൂട്ടിയെ കാണാന്‍ എത്തിയിരിക്കുന്നത്. നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ‘പുഴു’വാണ് മമ്മൂട്ടിയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. മെയ് 12നാണ് ചിത്രം സോണി ലിവിലൂടെ പ്രദര്‍ശനം ആരംഭിച്ചത്. ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയത്തിനും റത്തീനയുടെ സംവിധാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടായത്. എസ് ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക