ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തിളങ്ങി മലയാള നടി മംമ്ത മോഹന്‍ദാസ്. സല്‍മാന്‍ ഖാനും ഷാഹിദ് കപൂറിനും ഒപ്പമുള്ള വിഡിയോ ആണ് മംമ്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. താരങ്ങളെ പരിചയപ്പെട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മംമ്തയെയാണ് വിഡിയോയില്‍ കാണുന്നത്.

അബുദാബിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി (ഐഐഎഫ്‌എ) അവാര്‍ഡ് ചടങ്ങിനു മുന്നോടിയായി നടത്തിയ പ്രസ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരങ്ങള്‍. ടൈ​ഗര്‍ ഷറോഫിനൊപ്പമുള്ള ചിത്രവും മംമ്ത പങ്കുവച്ചിട്ടുണ്ട്. സാറ്റിന്‍ ഈവനിങ് ഡ്രസ്സില്‍ അതിസുന്ദരിയായിരുന്നു മംമ്ത. സല്‍മാന്‍ ഖാന്റെ ഡിസൈനറായ അഷ്ലെ റെബല്ലോയാണ് വസ്ത്രം ഒരുക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബോളിവുഡിലെ നിരവധി താരങ്ങളാണ് പ്രസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത‌ത്. ജൂണ്‍ 3, 4 തിയതികളിലായാണ് ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുക. അബുദാബിയിലെ യാസ് ഐലന്റിലെ എത്തിഹാദ് അരേനയാണ് ചടങ്ങിന് വേദിയാവുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക