മല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം സിനിമയ്ക്കായി കാത്തിരുന്നവര്‍ നിരവധി പേരാണ്. ആരാധകര്‍ മാത്രമല്ല സൂപ്പര്‍താരങ്ങള്‍ വരെ ആ കൂട്ടത്തിലുണ്ടായിരുന്നു. ഇപ്പോള്‍ വിക്രം സിനിമ കാണാന്‍ ഫസ്റ്റ് ഡേ തന്നെ തിയറ്ററില്‍ എത്തിയ നടി ശാലിനിയുടെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

മകള്‍ അനൗഷ്കയെയും കൂട്ടിയാണ് ശാലിനി തിയറ്ററില്‍ എത്തിയത്. സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കു വേണ്ടി സത്യം തിയറ്ററില്‍ വിക്രം ടീം ഒരുക്കിയ സ്പെഷല്‍ ഷോയില്‍ എത്തിയതായിരുന്നു ശാലിനി. കമല്‍ഹാസന്റെ വലിയ ആരാധിക കൂടിയായ ശാലിനിക്ക് ചിത്രം ആദ്യദിവസം തന്നെ കാണണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. കമല്‍ഹാസന്‍, അക്ഷര ഹാസന്‍, അനിരുദ്ധ്, നരേന്‍ തുടങ്ങിയവരും സിനിമകാണാനായി സത്യം തിയറ്ററില്‍ എത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വന്‍താരനിരയില്‍ ലോകേഷ് കനകരാജ് ഒരുക്കിയ വിക്രത്തിന് മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്. ഫഹദ് ഫാസില്‍, വിജയ് സേതുപതിയുമാണ് ശക്തമായ വേഷങ്ങളില്‍ എത്തുന്നുണ്ട്. കൂടാതെ സൂപ്പര്‍താരം സൂര്യ അതിഥി താരമായും ചിത്രത്തില്‍ എത്തുന്നുണ്ട്. അനിരുദ്ധാണ് സം​ഗീതം ഒരുക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക