വിഷു ബമ്ബര്‍ സമ്മാനമായ 10 കോടി രൂപ കന്യാകുമാരി സ്വദേശികള്‍ക്ക്. ഡോ പ്രദീപ് കുമാര്‍, ബന്ധു എന്‍ രമേശ് എന്നിവര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ലോട്ടറി ടിക്കറ്റുമായി ഇന്ന് ഇരുവരും ലോട്ടറി ഓഫീസില്‍ എത്തുകയായിരുന്നു. ഈ മാസം 15ന് രാവിലെ വിദേശത്ത് നിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ലോട്ടറിയെടുത്തതെന്ന് ഇരുവരും പറഞ്ഞു.

തമിഴ്നാട് ആരോഗ്യവകുപ്പില്‍ ഡോക്ടറാണ് എ.പ്രദീപ്. സമ്മാനം ലഭിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അറിഞ്ഞിരുന്നുവെന്ന് ഡോക്ടര്‍ പ്രദീപ് പറഞ്ഞു. കുടുംബത്തില്‍ ഒരു മരണം ഉണ്ടായതും ആരോഗ്യ പ്രശ്നങ്ങളും കാരണമാണ് ടിക്കറ്റുമായി എത്താന്‍ വൈകിയതെന്ന് പ്രദീപും രമേശനും വ്യക്തമാക്കി. എപ്പോഴും ഒരുമിച്ചാണ് ടിക്കറ്റ് എടുക്കാറുള്ളതെന്നും രമേശനും പ്രദീപും പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുവരും ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടാണ് സമ്മാനത്തുക കൈപ്പറ്റാനായി നല്‍കിയിട്ടുള്ളത്. നികുതി കഴിച്ച്‌ 6 കോടി 16 ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിക്കുക. കഴിഞ്ഞ ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍, HB 727990 എന്ന നമ്ബറിനായിരുന്ന് പത്തുകോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്തെ കൈരളി ഏജന്‍സിയുതേതായിരുന്നു ടിക്കറ്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക