ആലപ്പുഴ ജില്ലാ കലോത്സവത്തില്‍ കലാതിലകമായ കാലത്തെ പഴയൊരു പത്രകട്ടിംഗ് നവ്യ പങ്കുവച്ചത് ഇന്നലെയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മാതൃഭൂമിയില്‍ വന്ന വാര്‍ത്തയില്‍ ധന്യ, കലാതിലകം ഹൈസ്കൂള്‍ വിഭാഗം, ബിബി ഹൈസ്കൂള്‍ നങ്ങ്യാര്‍കുളങ്ങര എന്ന പേരിനൊപ്പം ചിരിയോടെ നില്‍ക്കുന്ന നവ്യയെ കാണാം. നവ്യയ്ക്കൊപ്പം പത്രവാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്ന, കലാപ്രതിഭ ഗോപീകൃഷ്ണന്‍ ഇപ്പോള്‍ എവിടെയാണ് എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ അന്വേഷണം.

ജി എച്ച്‌ എസ് എസ് കലവൂര്‍ ഹൈസ്കൂളിലെ ആ പഴയ ഗോപീകൃഷ്ണനെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. പാട്ടുകാരനായ ഗോപീകൃഷ്ണന്‍ ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം. നവ്യ പങ്കുവച്ച പത്രകുറിപ്പിനൊപ്പം രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് റോസ്ബൗള്‍ ചാനലില്‍ വന്ന ഗോപീകൃഷ്ണന്റെ പഴയ വീഡിയോയും ശ്രദ്ധ നേടുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്നാം ക്ലാസ് മുതല്‍ സംഗീതം പഠിച്ച ഗോപീകൃഷ്ണന്‍, സ്വാതി തിരുനാള്‍ മ്യൂസിക് കോളേജില്‍ ഡിഗ്രി ചെയ്തു. പിന്നീട് സംഗീതത്തില്‍ എംഎയും കരസ്ഥമാക്കി. വേദ മ്യൂസിക് ബാന്‍ഡില്‍ വര്‍ക്ക് ചെയ്യുന്ന ഗോപീകൃഷ്ണന്‍ സംഗീതം പഠിപ്പിക്കുന്നുമുണ്ട്. ഒപ്പം കച്ചേരികളും നടത്തുന്നു.

കലാപ്രതിഭയായതിനെ കുറിച്ച്‌ ഗോപീകൃഷ്ണന്‍ പറയുന്നതിങ്ങനെ: “ആലപ്പുഴ ജില്ല കലോത്സവത്തില്‍ തുടര്‍ച്ചയായി നാലു വര്‍ഷത്തോളം ക്ലാസ്സിക്കല്‍ സംഗീതത്തില്‍ ഫസ്റ്റ് പ്രൈസ് കിട്ടിയിരുന്നു എനിക്ക്. ഒന്‍പതില്‍ പഠിക്കുമ്ബോഴാണ് കലാപ്രതിഭയാവുന്നത്. അന്ന് നവ്യ നായരായിരുന്നു കലാതിലകം. പക്ഷേ ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. അന്ന് രണ്ട് ഐറ്റത്തിലേ ഞാന്‍ പങ്കെടുത്തിരുന്നുള്ളൂ. കവിത, ക്ലാസിക്കല്‍ മ്യൂസിക്. രണ്ടെണ്ണത്തില്‍ ഫസ്റ്റും എ ഗ്രേഡും കിട്ടിയതുകൊണ്ടാണ് കലാപ്രതിഭയായത്.”

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക