ചെന്നൈ: നയന്‍താര- വിഘ്‌നേഷ് ശിവന്‍ അടുത്ത മാസം വിവാഹിതരാവുന്നു. തെന്നിന്‍ഡ്യന്‍ താര ജോഡികളുടെ സേവ് ദ ഡേറ്റ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. തമിഴിലെ യുവസംവിധായകന്‍ വിഘ്‌നേഷ് ശിവനും നയന്‍താരയും തമ്മിലുള്ള വിവാഹം ജൂണ്‍ ഒമ്ബതിന് നടക്കുമെന്നാണ് വീഡിയോയില്‍ പറയുന്നത്.

നയന്‍, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തില്‍ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്ത് വച്ചായിരിക്കും ഈ താര വിവാഹം. നേരത്തെ തിരുപ്പതിയില്‍ വച്ചാകുമെന്നാണ് റിപോര്‍ടുകള്‍ വന്നിരുന്നത്. മാലിദ്വീപില്‍ വച്ച്‌ സുഹൃത്തുക്കള്‍ക്കായി വിവാഹ റിസപ്ഷന്‍ നടക്കുമെന്നും റിപോര്‍ടുകളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുവരും വിവാഹിതരാകുന്നത്. നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്‌നേശും പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘കാതുവാക്കിലെ രണ്ടു കാതല്‍’. നയന്‍താര കണ്‍മണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ക്രികറ്റ് താരം ശ്രീശാന്ത്, മുഹമ്മദ് മോബി എന്ന കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക