തിരുവനന്തപുരം: മന്ത്രിമാരുടെ പേരില്‍ വ്യാജ വാട്സ്‌ആപ്പ് അക്കൗണ്ട് (Fake Whatsapp Message)ഉണ്ടാക്കി തട്ടിപ്പിന് ശ്രമം. വ്യവസായ മന്ത്രി പി.രാജീവിന്റെയും ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റേയും പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. കുറ്റക്കാരെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസ് ഡി ജി പി ക്ക് പരാതി നല്‍കി.

മന്ത്രിമാരുടെ ഫോട്ടോ ഡിപി ആയുള്ള വാട്സ്‌ആപ്പ് അക്കൗണ്ടില്‍ നിന്നാണ് സന്ദേശങ്ങള്‍ വരുന്നത്. ആദ്യം കുശലാന്വേഷണം, പിന്നെ ആമസോണ്‍ പേ ഗിഫ്റ്റ് കാര്‍ഡ് അടക്കമുള്ള കാര്യങ്ങളിലേക്ക് സംഭാഷണം വഴിമാറും. അക്കൗണ്ട് വിവരങ്ങളും ചോദിക്കും. ഇതോടെയാണ് ജീവനക്കാര്‍ തട്ടിപ്പ് തിരിച്ചറിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

84099 05089 എന്ന നമ്ബറില്‍ നിന്നാണ് വ്യവസായ മന്ത്രിയുടെ ഫോട്ടോ ഡി.പി ആയി നല്‍കി സന്ദേശങ്ങള്‍ അയച്ചത്. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശങ്ങള്‍ ലഭിച്ചപ്പോഴാണ് തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടത്. 97615 57053 എന്ന നമ്ബറില്‍ നിന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ഡിപിയുള്ള വാട്സ് ആപ്’ അക്കൗണ്ടിന്റെ പ്രവര്‍ത്തനം.

ധനവകുപ്പിലെ നിരവധി ജീവനക്കാര്‍ക്ക് സന്ദേശം ലഭിച്ചു. വ്യാജ വാട്സ്‌ആപ്പ് അക്കൗണ്ട് സൃഷ്ടിച്ച്‌ സന്ദേശങ്ങള്‍ അയച്ചതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പിനോട് വ്യവസായ മന്ത്രി ആവശ്യപ്പെട്ടു. അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നല്‍കിയ കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.

വ്യവസായ മന്ത്രി പി.രാജീവിന്റെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് സൃഷ്ടിച്ച്‌ സന്ദേശങ്ങള്‍ അയച്ചതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പിന് പരാതി നല്‍കി. 8409905089 എന്ന നമ്ബറില്‍ നിന്ന് മന്ത്രിയുടെ ഫോട്ടോ ഡി.പി ആയി നല്‍കിയാണ് സന്ദേശങ്ങള്‍ അയച്ചത്.

വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശങ്ങള്‍ ലഭിച്ചപ്പോഴാണ് തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടത്. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.‌

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക