കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ തിങ്കളാഴ്ച നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു. 29ന് അര്‍ദ്ധരാത്രി ദുബായില്‍ നിന്ന് വിജയ് ബാബു പുറപ്പെടുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഇന്റപോളിന്റെ ഭാഗത്തു നിന്ന് താമസം ഉണ്ടാകുന്നതാണ് റെഡ് കോര്‍ണര്‍ നോട്ടീസ് ഇറങ്ങുന്നത് വൈകാന്‍ കാരണമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

ഒരിടവേള കൊടുക്കാതെ കേരളത്തിലെത്തുമ്ബോള്‍ തന്നെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. 30ാം തീയതി പുലര്‍ച്ചയോടുകൂടി വിജയ് ബാബു നെടുമ്ബാശ്ശേരിയിലെത്തുമെന്നാണ് കരുതുന്നത്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് തീരുമാനമറിയിക്കും. മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയാല്‍ മാത്രമേ വിജയ് ബാബുവിനെ പൊലീസിന് എയര്‍പോര്‍ട്ടില്‍ നിന്നും അറസ്റ്റ് ചെയ്യാന്‍ സാധിക്കുകയൊള്ളൂ. ഇന്നലെ റെഡ് കോര്‍ണര്‍ നോട്ടീസിനുള്ള നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കിയിരുന്നു. ഇത് ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക