യുഎഇ ഗോള്‍ഡന്‍ വിസ (UAE golden visa) സ്വീകരിച്ച്‌ നടി ശ്വേതാ മേനോന്‍(Shwetha Menon). ശ്വേത തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വര്‍ഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ പദ്ധതി 2018-ലാണ് യുഎഇ സര്‍ക്കാര്‍ ആരംഭിച്ചത്.

അഭിനയ പ്രതിഭയുടെ കാര്യത്തില്‍ പേരുകേട്ട ഹോളിവുഡ് നടന്മാരേക്കാള്‍ മുകളിലാണ് താന്‍ മമ്മൂട്ടിയെ (Mammootty) നോക്കിക്കാണുന്നതെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ (Alphonse Puthren). മമ്മൂട്ടി നായകനായ ഭീഷ്‍മ പര്‍വ്വത്തെക്കുറിച്ചുള്ള അഭിപ്രായം അല്‍ഫോന്‍സ് തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ചിത്രം ഗംഭീരമായെന്നും മുഴുവന്‍ അഭിനേതാക്കളോടും അണിയറപ്രവര്‍ത്തകരോടും ബഹുമാനവും സ്നേഹവും ഉണ്ടെന്നായിരുന്നു അല്‍ഫോന്‍സിന്‍റെ കുറിപ്പ്. ചിത്രത്തിന്‍റെ ലുക്ക് ആന്‍ഡ് ഫീല്‍ സൃഷ്ടിച്ച അമല്‍ നീരദിനും ഛായാഗ്രാഹകന്‍ ആനന്ദ് സി ചന്ദ്രനും പ്രത്യേക സ്നേഹമെന്നും. ഇതിന് മറുപടിയായി ആരാധകര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ചും അല്‍ഫോന്‍സ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രകടനം എങ്ങനെ ഉണ്ടായിരുന്നു എന്ന ചോദ്യത്തിന് കിക്കിടു ആയിരുന്നുവെന്നും ഉഗ്രന്‍ പ്രകടനമായിരുന്നുവെന്നുമാണ് അല്‍ഫോന്‍സിന്‍റെ പ്രതികരണം. ചിത്രം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണെന്ന ഒരാളുടെ വിമര്‍ശനത്തിന് അല്‍ഫോന്‍സിന്‍റെ മറുപടി ഇങ്ങനെ- പഴയ വീഞ്ഞായിരുന്നെങ്കില്‍ ചീഞ്ഞുപോയേനെ. പുതിയ വീഞ്ഞ് പഴയ കുപ്പിയിലായിരുന്നു. തുടര്‍ന്ന് മമ്മൂട്ടിയുടെ അഭിനയപ്രതിഭയെക്കുറിച്ച്‌ ഒരു ആരാധകന്‍റെ വിലയിരുത്തലിനോട് യോജിച്ചുകൊണ്ട് അല്‍ഫോന്‍സ് ഇങ്ങനെ പറയുന്നു- വളരെ ശരിയായ വാക്കുകള്‍. അദ്ദേഹത്തിന് ക്ലിന്‍റ് ഈസ്റ്റ്‍വുഡ്, റോബര്‍ട്ട് ഡിനീറോ, അല്‍ പച്ചീനോ എന്നിവരേക്കാള്‍ ഉയര്‍ന്ന റേഞ്ച് ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്നെ സംബന്ധിച്ച്‌ അദ്ദേഹം കേരളം, തമിഴ്നാട്, ഇന്ത്യ, ലോകം എന്നിവിടങ്ങളുടെയൊക്കെ ഒരു മാണിക്യമാണ്. അദ്ദേഹം ശരിക്കും ഒരു രാജമാണിക്യമാണ്. തൊട്ടുപിന്നാലെ അല്‍ഫോന്‍സ് ഇങ്ങനെകൂടി പറയുന്നു. ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയെയും ഒരു താരം എന്ന നിലയില്‍ മോഹന്‍ലാലിനെയുമാണ് എനിക്കിഷ്ടം. തന്‍റെ പുതിയ ചിത്രം ഗോള്‍ഡിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകള്‍ കാരണമാണ് ഭീഷ്മ പര്‍വ്വം കാണാന്‍ വൈകിയതെന്നും അല്‍ഫോന്‍സ് ചോദ്യത്തിന് ഉത്തരമായി പറയുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക