തിരുവനന്തപുരം:സംസ്ഥാനത്ത് പച്ചക്കറിക്കും പയറുവര്‍​ഗങ്ങള്‍ക്കും പിന്നാലെ മത്സ്യത്തിനും വില കൂടി. പാചക വാതക വിലവര്‍ധന തുടരുന്നതിനിടെയാണ് നിത്യോപയോ​ഗ സാധനങ്ങള്‍ക്കും വില കൂടിയത്. അയക്കൂറ കിലോക്ക് 1200 രൂപയായി വര്‍ധിച്ചു. ആദ്യമായാണ് അയക്കൂറക്ക് വില കൂടുന്നത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യത്തിന്റെ വരവ് കുറഞ്ഞതോടെയാണ് കേരളത്തില്‍ മത്സ്യത്തിന്റെ വില വര്‍ധിച്ചത്. മത്തി കിലോക്ക് 230 രൂപ, അയല 240 രൂപയുമായിരുന്നു ഇന്നലെത്തെ വില. ക​ഴി​ഞ്ഞ ആ​ഴ്ച 160 -200 വ​രെ​യു​ണ്ടാ​യി​രു​ന്ന വി​ല​യാ​ണ് കു​തി​ച്ചു​ക​യ​റി​യ​ത്. അയക്കൂറക്ക് 400, 600 വരെയായിരുന്നു നേരത്തെയുണ്ടായിരുന്ന വില. ആ​വോ​ലി​ 900 രൂ​പ​, കൊ​ളോ​ന്‍ 720 രൂപ, ചെ​മ്ബ​ല്ലി 700 രൂപ, നോ​ങ്ങ​ല്‍ 680, ക​രി​മീ​ന്‍ 500, ചെ​മ്മീ​ന്‍ 420, കൂ​ന്ത​ല്‍ 340, മാ​ന്ത 340 എന്നിങ്ങനെയാണ് മറ്റ് മത്സ്യങ്ങളുടെ വില.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോഴിക്ക് 155, 160 രൂപ വരെയാണ് വില. സംസ്ഥാനത്ത് പച്ചക്കറിക്കും പൊളളുന്ന വിലയാണ്. തക്കാളിക്ക് 85, 100 രൂപ വരെയാണ് നിലവിലെ വില. ബീ​ന്‍​സി​ന് 90 -100 വ​രെ​യെ​ത്തി. വെ​ളി​ച്ചെ​ണ്ണ വി​ല 155 -160 വ​രെ​യാ​ണ്. അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരെ പോലെ ഹോട്ടല്‍ ജീവനക്കാരേയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക