കൊച്ചി: നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധ നേടിയ എന്‍.ഡി.പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തി. കളമശേരി സ്വദേശിയായ ഇയാളെ വീടിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.

ആക്ഷന്‍ ഹീറോ ബിജുവിന് പുറമെ ഇബ, കര്‍മാനി എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മാനസികപ്രശ്‌നങ്ങളും കുടുംബപ്രശ്‌നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിരവധി അക്രമക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ കേസുകളും നിലവിലുണ്ട്. മയക്കുമരുന്ന് കേസിലും അറസ്റ്റിലായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക