തിരുവനന്തപുരം: ഉപയോഗശൂന്യമെന്ന് സാങ്കേതിക സമിതി വിലയിരുത്തിയ 10 ജന്റം വോള്‍വോ ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചു. രണ്ടു വര്‍ഷമായി ഓടിക്കാതെ തേവര യാര്‍ഡില്‍ ഇട്ടിരിക്കുന്ന 28 ബസുകളാണ് സാങ്കേതിക സമിതി പരിശോധിച്ചത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടി.

കെ.എസ്.ആര്‍.ടി.സി എന്‍ജിനിയര്‍മാര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, തൃക്കാക്കര മോഡല്‍ എന്‍ജിനീയറിംഗ് കോളേജിലെ അദ്ധ്യാപകര്‍ എന്നിവരടങ്ങുന്ന സമിതിയാണ് വാഹനങ്ങള്‍ പരിശോധിച്ചത്. പൊളിക്കാന്‍ തീരുമാനിച്ച ബസുകള്‍ നന്നാക്കണമെങ്കില്‍ 45 ലക്ഷം രൂപ വരെ മുടക്കേണ്ടിവരും. മറ്റ് നോണ്‍ എ.സി ബസ്സുകള്‍ 920 എണ്ണം പൊളിച്ച്‌ വില്‍ക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ 620 ബസ്സുകള്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എം.എസ്.ടി.സി വഴി ലേലം ചെയ്യും.300 എണ്ണം ഷോപ്പ് ഓണ്‍ വീലാക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്‌ക്രാപ്പ് ചെയ്യുന്നതിന് തീരുമാനിച്ച ബസ്സുകളില്‍ 300 എണ്ണത്തിന്റെ ലേല നടപടികള്‍ അന്തിമ ഘട്ടത്തിലുമാണ്. ഇതില്‍ 212 എണ്ണം വിറ്റ് പോയിട്ടുണ്ട്. സ്‌ക്രാപ്പ് ചെയ്ത ബസ്സുകളുടെ എഞ്ചിനും മറ്റും മറ്റ് ബസ്സുകള്‍ക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. പാറശാല, ഈഞ്ചക്കല്‍, ചടയമംഗലം,ചാത്തന്നൂര്‍, കായംകുളം, ഇടപ്പാള്‍ , ചിറ്റൂര്‍ യാര്‍ഡുകളിലുള്ള ഉപയോഗ യോഗ്യമായ ബസുകള്‍ നിരത്തില്‍ ഇറക്കിയിട്ടുണ്ട്. സ്‌പെയര്‍ പാര്‍ട്സ് ലഭിക്കാത്ത 500 ബസുകള്‍ ഇനി യാര്‍ഡുകളിലുണ്ട്. സ്‌പെയര്‍പാര്‍ട്സ് വാങ്ങുന്ന മുറയ്ക്ക് ഇവയും നിരത്തിലിറക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക