തൃക്കാക്കര: തൃക്കാക്കരയില്‍ കോണ്‍ഗ്രസുകാരുടെ അഹങ്കാരം മാറ്റുമെന്ന് എം എം മണി. നോമിനേഷന്‍ കൊടുത്തിട്ട് പെമ്ബിളമാരുടെ കൂടെ കിടന്നാല്‍ ജയിയ്ക്കുമെന്ന കോണ്‍ഗ്രസ് ധാരണ മാറ്റിയിട്ടുണ്ടെന്നും എംഎം മണി. ഇടുക്കിയില്‍ കോണ്‍ഗ്രസുകാരുടെ അഹങ്കാരം മാറ്റിയ ചരിത്രമുണ്ട്. തൃക്കാക്കരയിലും ചരിത്രം ആവര്‍ത്തിക്കും.

കെ സുധാകരന്‍ അധ്യക്ഷനായത് സോണിയയെ പേടിപ്പിച്ചാണെന്നും മണി പറഞ്ഞു. സുധാകരന് തലയ്ക്ക് സുഖമില്ല. സോണിയാ മദാമ്മയെ പേടിപ്പിച്ചാണ് സുധാകരന്‍ പ്രസിഡണ്ടായതെന്നും എം എം മണി പറഞ്ഞു. ഇടമലക്കുടിയിലെ മുതുവാന്‍മാര്‍ ബോധവും വിവരവുമില്ലാത്തവരെന്നും എം എം മണി വിമര്‍ശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക