ആലപ്പുഴ കളക്‌ടര്‍ ശ്രീറാം വെങ്കിട്ടരാമനെ വിമര്‍ശിച്ചുകൊണ്ടുള്ള എം എം മണിയുടെ വാക്കുകള്‍ വൈറലാകുന്നു. കേസില്‍ നിന്ന് രക്ഷപ്പടാന്‍ കൃത്രിമ രേഖയുണ്ടാക്കി ഇവിടുത്തെ ഐ എ എസ് കിങ്കരന്മാരും, ഐ പി എസുകാരും ഡോക്‌ടര്‍മാരുമൊക്കെ ശ്രീറാമിനെ സഹായിച്ചിട്ടുണ്ടെന്നും, ഗവണ്‍മെന്റ് ന്യായമായ നടപടി എടുത്തില്ലെങ്കില്‍ ചരിത്രം മാപ്പു തരില്ലെന്നും മണി പറയുന്നു. മുമ്ബ് കൗമുദി ടിവിയ‌്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മണിയുടെ വിമര്‍ശനം.

‘അയാള്‍ അന്നും കൊള്ളില്ലാത്ത മനുഷ്യനാണ്. കള്ളുകുടിയൊക്കെ അന്നുമുണ്ടായിരുന്നു. എന്തു നിയമ വിരുദ്ധമായ കാര്യമാണ് അയാള്‍ ചെയ‌്തുവച്ചത്. ഒരാളെയാണ് അയാള്‍ കൊന്നത്. എന്നിട്ട് കള്ളുകുടിച്ചില്ല, ഒന്നും അറിഞ്ഞില്ല, ഓടിച്ചത് ഞാനല്ല മറ്റവളാണ് എന്നൊക്കെ പറഞ്ഞ് ആണുങ്ങള്‍ക്ക് പറ്റാത്ത പണിയും പറഞ്ഞോണ്ട് നടക്കുവാ. ഇയാള് കൊള്ളുകേലാത്ത വിഡ്ഢിയാണെന്ന് അന്നേ ഞാന്‍ പറഞ്ഞിട്ടുള്ളതാ. തെറ്റുപറ്റിയപ്പോള്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ അയാള്‍ ചെയ‌്ത മാര്‍ഗമെന്താ? നുണയും പറഞ്ഞ്, കൃത്രിമ രേഖയുണ്ടാക്കി ഇവിടുത്തെ ഐ എ എസ് കിങ്കരന്മാരും, ഐ പി എസുകാരും ഡോക്‌ടര്‍മാരുമൊക്കെ സഹായിച്ചിട്ടുണ്ട് കേസില്‍ നിന്ന് ഊരാന്‍. ഗവണ്‍മെന്റ് ന്യായമായ നടപടി എടുത്തില്ലെങ്കില്‍ ചരിത്രം മാപ്പു തരില്ല’.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക