തളിപ്പറമ്പ് :ഓണ്‍ലൈന്‍ പഠനത്തിലെ സംശയം തീര്‍ക്കാനായി മദ്രസയിലെത്തിയ ഒമ്പതു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകനെതിരേ പോക്സോ കേസ്. പരിയാരം തിരുവട്ടൂരിലെ മദ്റസ അദ്ധ്യാപകന്‍ പന്നിയൂരിലെ റസാഖി(43)നെതിരെയാണ് പരിയാരം പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തത്.

കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.തുടര്‍ന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ അദ്ധ്യാപകനെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയതായി മദ്‌റസ മാനേജ്‌മെന്റ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക