സ്വന്തം ലേഖകൻ

തിരുവാർപ്പ്: കൃഷി വകുപ്പും തിരുവാർപ്പു പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന ഞാറ്റുവേല ചന്തയുടേയും കർഷക സഭയുടേയും, വിള ഇൻഷുറൻസ്, ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടേയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ ഉദ്ഘാടനം ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് രശ്മി പ്രസാദ് അധ്യക്ഷയായിരുന്നു. കോവിഡ് മാനദണ്ഡപ്രകാരം നടന്ന യോഗത്തിൻ പഞ്ചായത്ത് മെമ്പർമാരും കർഷകരും പങ്കെടുത്തു.

പച്ചക്കറിതൈകളും വിത്തുകളും വിതരണം ചെയ്തു.വിത്തുകൾ ആവശ്യമുളള തിരുവാർപ്പ് പഞ്ചായത്ത് നിവാസികൾ കൃഷിഭവനുമായി ബന്ധപ്പെടുക. കൃഷി ഓഫീസർ ഗൗരി സ്വാഗതം പറഞ്ഞു.

വള്ളികുന്നം:

വള്ളികുന്നം ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ ഈ വർഷം നടപ്പിലാക്കുന്ന ഞാറ്റുവേല ചന്ത -കർഷകസഭ, കോക്കനട്ട് കൗൺസിൽ കേരകേരളം സമൃദ്ധ കേരളം, വിള ഇൻഷുറൻസ് പക്ഷാചാരണം തുടങ്ങിയ പദ്ധതികളുടെ ഉത്ഘാടനം മാവേലിക്കര MLA എം.എസ്. അരുൺകുമാർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി.ബിജി പ്രസാദിന്റെ അധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ വാർഡ് മെമ്പർ ശ്രീമതി രാജി, കാർഷിക വികസനസമിതി അംഗം ശ്രീ. എൻ.എസ്.പ്രകാശ്, ശ്രീമതി സുധാകുമാരി, കൃഷി അസിസ്റ്റന്റ്മാരായ രാജിമോൾ, ഷബീർ മുഹമ്മദ്‌ എന്നിവർ ആശംസകൾ നേർന്നു. കൃഷി ഓഫീസർ ശ്രീമതി എ.ഷാനിദബീവി സ്വാഗതവും, കൃഷി അസിസ്റ്റന്റ് ഇന്ദുലേഖ.ബി.എസ്. നന്ദിയും അർപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക