ഒപിറ്റിക്കല്‍ ഇല്ല്യൂഷന്‍ ചിത്രങ്ങള്‍ ഇപ്പോഴത്തെ ഒരു ട്രെന്‍ഡാണ്. ഒരാളുടെ വ്യക്തിത്വം പരിശോധിക്കാനാണ് ആളുകള്‍ പലപ്പോഴും ഇത്തരം ചിത്രങ്ങള്‍ ഉപയോഗിക്കുന്നത്. അടുത്തിടെ, ബ്രൈറ്റ് സൈഡ് (bright side) എന്ന യൂട്യൂബ് ചാനല്‍ ഒരു കൂട്ടം ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ (optical illusion) ചിത്രങ്ങളടങ്ങിയ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

അതില്‍ ഉള്‍പ്പെട്ട ഈ ചിത്രത്തില്‍ രണ്ട് സീബ്രകളും (two zebras) ഒരു സിംഹവുമാണ് (lion) ഒളിഞ്ഞിരിക്കുന്നത്. അവ തിരിച്ചറിയാന്‍ അത്ര എളുപ്പമല്ല. നിങ്ങള്‍ ആദ്യം കണ്ട ചിത്രത്തെ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ വ്യക്തിത്വം (personality) എങ്ങനെയാണെന്ന് അറിയാന്‍ കഴിയുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിലര്‍ക്ക് ഈ ചിത്രത്തില്‍ നിന്ന് രണ്ട് സീബ്രകളെ കാണാന്‍ സാധിക്കുമ്ബോള്‍ മറ്റ് ചിലര്‍ക്ക് സിംഹത്തിന്റെ തലയാണ് തിരിച്ചറിയാന്‍ കഴിയുന്നത്. ബ്രൈറ്റ് സൈഡ് പറയുന്നത് പ്രകാരം നിങ്ങളുടെ വ്യക്തിത്വം എങ്ങനെയാണെന്ന് അറിയാം.

നിങ്ങള്‍ ചിത്രത്തില്‍ രണ്ട് സീബ്രകളെയാണ് കാണുന്നതെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ മറ്റുള്ളവരുമായി ഇടപഴകാനും സഹകരിക്കാനും ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നാണ്. നിങ്ങള്‍ ആത്മവിശ്വാസമുള്ള ഒരു വ്യക്തിയായിരിക്കും. സീബ്രയെ ആദ്യം തിരിച്ചറിയുന്നതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത് നിങ്ങള്‍ ആളുകളുമായി സംസാരിക്കാനും ചാറ്റ് ചെയ്യാനും ഇഷ്ടപ്പെടുന്നു എന്നാണ്. കൂടാതെ പുതിയ പരിചയക്കാരെ ഉണ്ടാക്കാനും നിങ്ങള്‍ ഇഷ്ടപ്പെടുന്നു.

സിംഹത്തിന്റെ മുഖം കാണുന്നത് നിങ്ങള്‍ ശാന്ത സ്വഭാവമുള്ള ആളാണെന്ന് സൂചിപ്പിക്കുന്നു. കൂടുതല്‍ ആളുകളുമായി ബന്ധം പുലര്‍ത്തുന്നതിനു പകരം, തിരഞ്ഞെടുത്ത ഏതാനും ചിലരോടൊപ്പം സമയം ചെലവഴിക്കാനായിരിക്കും നിങ്ങള്‍ താല്‍പ്പര്യപ്പെടുക. നിങ്ങളുടെ ശാന്തമായ ജീവിതശൈലിയെയാണ് സിംഹത്തിന്റെ മുഖം പ്രതിഫലിപ്പിക്കുന്നത്. വിശ്വസ്തരായ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരിക്കും നിങ്ങള്‍. ചുറ്റും ധാരാളം ആളുകള്‍ ഉള്ളപ്പോള്‍, നിങ്ങളുടെ ഊര്‍ജ്ജം നഷ്ടപ്പെടുന്നതായി തോന്നാം. അതിനാല്‍ നിങ്ങള്‍ തിരക്കേറിയ സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവരാണ്.

ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത് ഇതാദ്യമല്ല. ഒറ്റനോട്ടത്തില്‍ സൂലാന്‍ഡറില്‍ നിന്നുള്ള ബെന്‍ സ്റ്റില്ലറുടെ ഡെറക് എന്ന കഥാപാത്രത്തിന്റെ ചിത്രമെന്ന് തോന്നുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ചിത്രം അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരുന്നു. കാഴ്ചക്കാര്‍ പാതി അടഞ്ഞ കണ്ണുകളോടെ ചിത്രം നോക്കുമ്ബോള്‍, ചിത്രം രൂപാന്തരപ്പെട്ട് ഒരു യുവതിയുടെ മുഖം തെളിയുന്നതായിരുന്നു കാഴ്ച. ഒരു റഷ്യന്‍ കലാകാരനാണ് ഈ ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ചിത്രം സൃഷ്ടിച്ചതെന്നാണ് വിവരം. 2018-ലാണ് ചിത്രം ആദ്യം വൈറലായത്. ആ ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടിയെ പലരും അമേരിക്കന്‍ ഗായിക ബിയോണ്‍സുമായി താരതമ്യം ചെയ്തത്.

നേരത്തെ വൈറലായ മറ്റൊരു ചിത്രം ഒരു പെണ്‍കുട്ടിയും മീശയുള്ള ഒരു വൃദ്ധനും ഉള്‍പ്പെടുന്നതായിരുന്നു. അതുപോലെ നേരത്തെ, മരങ്ങളും വേരുകളും ചുണ്ടുകളും ഉള്‍ക്കൊള്ളുന്ന ഒരു ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചലിക്കുന്ന കുതിരയുടെ വീഡിയോയും ഇത്തരത്തില്‍ വൈറലായിരുന്നു. ഇതുപോലെ ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയകളിലൂടെ ആളുകളെ കുഴപ്പിച്ച്‌ മുമ്ബും എത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക