കൊച്ചിന്‍ ഷിപ്പ‍്‍യാ‍ര്‍ഡ് ലിമിറ്റഡില്‍ (CSL) വിവിധ പോസ്റ്റുകളിലേക്കായി 261 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ ഷിപ്പ് ഡ്രാഫ്റ്റ്സ്മാന്‍, ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ്, അസിസ്റ്റന്‍റ് തുടങ്ങിയ വകുപ്പുകളിലാണ് ഒഴിവുകള്‍. CSL റിക്രൂട്ട്മെന്റിനായി മെയ് 14 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ജൂണ്‍ 6 ആണ്.

യോഗ്യതയുള്ളവര്‍ക്ക് cochinshipyard.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ കയറി അപേക്ഷ സമര്‍പ്പിക്കാം. പോസ്റ്റുകളിലേക്ക് തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ ആദ്യം റിക്രൂട്ട്മെന്‍റ് പരീക്ഷ പാസ്സാവണം. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള ഓണ്‍ലൈന്‍ പരീക്ഷയായിരിക്കും നടത്തുക. ചോദ്യങ്ങള്‍ പാര്‍ട്ട് എ, പാര്‍ട്ട് ബി എന്നിങ്ങനെ രണ്ട് വിഭാഗത്തില്‍ നിന്നായിരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാര്‍ട്ട് Aയില്‍ ജനറല്‍ ചോദ്യങ്ങളും പാര്‍ട്ട് Bയില്‍ അപേക്ഷിച്ചിരിക്കുന്ന പോസ്റ്റിന്റെ ട്രേഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായിരിക്കും ഉണ്ടായിരിക്കുക. എല്ലാ ചോദ്യങ്ങള്‍ക്കും ഒരു മാര്‍ക്ക് വീതമായിരിക്കും. പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. പരീക്ഷയില്‍ പാസ്സായവരെ പിന്നീട് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് വേണ്ടി വിളിപ്പിക്കും.

അപേക്ഷകരുടെ പ്രായപരിധി

2022 ജൂണ്‍ 6നുള്ളില്‍ 35 വയസ്സാണ് പ്രായപരിധി. അതായത് 1987 ജൂണ്‍ 6നോ അതിന് ശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത

സംസ്ഥാന വിദ്യാഭ്യാസ ടെക്നിക്കല്‍ ബോര്‍ഡിന് കീഴില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ എഞ്ചിനീയറില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയോ പ്രസ്തുത വിഷയത്തില്‍ ഡിഗ്രിയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫിറ്റര്‍, ഷിപ്പ്റൈറ്റ് വുഡ് എന്നീ തസ്തികകളിലേക്ക് 10 ക്ലാസും ഐടിഐ സര്‍ട്ടിഫിക്കറ്റുമാണ് അടിസ്ഥാന യോഗ്യത.

ഒഴിവുകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?

സ്റ്റെപ്പ് 1: കൊച്ചിന്‍ ഷിപ്പ‍്‍യാ‍ര്‍ഡ് ലിമിറ്റഡിന്‍െറ ഔദ്യോഗിക വെബ്സൈറ്റായ cochinshipyard.in തുറക്കുക.

സ്റ്റെപ്പ് 2: ഹോംപേജില്‍ ആദ്യം കരിയര്‍ ഓപ്ഷനിലും പിന്നീട് CSL കൊച്ചിയിലും ക്ലിക്ക് ചെയ്യുക

സ്റ്റെപ്പ് 3: ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി രജിസ്ട്രേഷന്‍ പ്രക്രിയ ആരംഭിക്കാം.

സ്റ്റെപ്പ് 4: ആവശ്യമുള്ള രേഖകളും സര്‍ട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യുക.

സ്റ്റെപ്പ് 5: അപേക്ഷാ ഫീസ് അടയ്ക്കുക

സ്റ്റെപ്പ് 6: അപേക്ഷ സമര്‍പ്പിക്കുകയും പ്രിന്റ് എടുക്കുകയും ചെയ്യുക.

പോസ്റ്റുകളിലേക്കുള്ള അപേക്ഷാഫീസ്

ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈനായി 400 രൂപയാണ് അപേക്ഷാഫീസ് അടയ്ക്കേണ്ടത്. പട്ടികജാതി (SC), പട്ടികവിഭാഗം (ST), ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസ് അടക്കേണ്ടതില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക