കൊച്ചി: കെഎസ്‌ആര്‍ടിസിയുടെയും കെയുആര്‍ടിസിയുടെയും ബസുകള്‍ തുരുമ്ബെടുക്കുന്നതില്‍ കോര്‍പ്പറേഷന്റെ തീരുമാനം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി. ആകെ 700 കോടി രൂപയോളം വില വരുന്ന 2800 ബസുകള്‍ ഉപേക്ഷിച്ച്‌ തള്ളിയതായി കാണിച്ച്‌ കാസര്‍കോട് സ്വദേശി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി നിര്‍ദ്ദേശം. കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്‌ആര്‍ടിസിക്ക് കുറേക്കൂടി കാര്യക്ഷമത ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദേവരാമചന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

തുരുമ്ബെടുത്ത് നശിക്കുന്ന ബസുകളുടെ എണ്ണം, പഴക്കം, ഓടിയ ദൂരം, ഉപയോഗിക്കാതെ ഇട്ടിട്ട് എത്ര കാലമായി, എന്ത് ചെയ്യാനാണ് പദ്ധതി എന്നെല്ലാം വ്യക്തമാക്കി പ്രതിക നല്‍കാനാണ് കോടതി നിര്‍ദ്ദേശം. വിവിധ കെഎസ്‌ആര്‍ടിസി ഡിപ്പോകളിലും യാര്‍ഡുകളിലും തള്ളിയിട്ടുള്ള ബസുകള്‍ തുരുമ്ബെടുത്ത് നശിക്കുകയാണെന്ന മാധ്യമ വാര്‍ത്തകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 2800 ബസുകള്‍ ഇത്തരത്തില്‍ തുരുമ്ബെടുത്ത് നശിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊവിഡ് വ്യാപനത്തിന് മുമ്ബ് പ്രതിദിനം 5500 ഷെഡ്യൂള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 3000-3200 ഷെഡ്യൂളുകള്‍ മാത്രമാണുള്ളത്. ബസുകള്‍ ഇത്തരത്തില്‍ നശിപ്പിക്കുന്നത് കെ റെയിലിനെയും കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിനെയും പ്രോത്സാഹിക്കാനാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക