ചെ​ന്നി​ത്ത​ല: നി​യ​ന്ത്ര​ണം​വി​ട്ട ട്രാ​വ​ല​ര്‍ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ല്‍ ഇ​ടി​ച്ച്‌ മ​റി​ഞ്ഞുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്ക്. വി​വാ​ഹ യാ​ത്ര​ക്കാ​രെ​യും കൊ​ണ്ട് വ​ന്ന ട്രാവലറാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ലി​ടി​ച്ച്‌ മറി​ഞ്ഞ​ത്. ചെ​ന്നി​ത്ത​ല പു​ത്തു​വി​ള​പ്പടി -കാ​ട​ന്‍​മാ​വ് റോഡി​ല്‍ അ​ടു​ക്ക​ള മു​ക്കി​ലാ​ണ് സംഭവം. അപകടത്തില്‍ സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ലും ഗേ​റ്റും തകര്‍​ന്നു.

സംഭവമറിഞ്ഞ് മാ​ന്നാ​ര്‍ പൊലീ​സ് സ്ഥ​ലത്തെത്തി. അമിത വേ​ഗ​മാ​കാം അപകട കാ​ര​ണ​മെ​ന്ന് പൊലീസ് പറഞ്ഞു. വാഹനം ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ലി​ടി​ച്ച​തോ​ടെ വൈദ്യു​തി ബ​ന്ധം ത​ട​സ​പ്പെ​ട്ടു. ചെ​ന്നി​ത്ത​ല​യി​ല്‍ നി​ന്നു വൈ​ദ്യു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തിയാണ് വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക