കൊച്ചി: രണ്ടാം വര്‍ഷത്തിലേക്ക് കടന്ന രണ്ടാം പിണറായി സര്‍ക്കാറിന് മുന്നിലെ ഇനിയുള്ള പ്രധാന വെല്ലുവിളിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. സില്‍വര്‍ലൈനില്‍ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രിക്ക് ഫലം നിര്‍ണായകം. കുത്തക മണ്ഡലം നിലനിര്‍ത്തിയുള്ള തിരിച്ചുവരവ് പ്രതിപക്ഷത്തിനും അത്യാവശ്യം. അഞ്ചു കൊല്ലം കൊണ്ട് സില്‍വര്‍ ലൈന്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു. പൊരിഞ്ഞ പോരാട്ടം തൃക്കാക്കരയില്‍ നടക്കുമ്ബോള്‍ ഇടത് സഹയാത്രികള്‍ പോലും പരസ്യമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നു. ഇത് ഇടതുപക്ഷത്തിന് കടുത്ത വെല്ലുവിളിയാണ്.

നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ പോസ്റ്റാണ് ഉപ്പോള്‍ പ്രധാന ചര്‍ച്ചാ വഷയം. ജോയ് മാത്യുവിന് പ്രത്യേകിച്ച്‌ രാഷ്ട്രീയ പക്ഷമൊന്നുമില്ലെങ്കിലും അദ്ദേഹം ഉയര്‍ത്തി പിടിക്കുന്നത് പുരോഗമന നിലപാടുകളാണ്. ഇടതുപക്ഷവുമായി ചേര്‍ന്നു നിന്ന ചരിത്രവും ഉണ്ട്. അതുകൊണ്ടാണ് ഈ പോസ്റ്റ് രാഷ്ട്രീയ ചര്‍ച്ചകളില്‍ പ്രധാന്യം അര്‍ഹിക്കുന്നതാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൃക്കാക്കരയില്‍ യുഡിഎഫിന്റെ പിന്തുണച്ച്‌ നടന്‍ ജോയ് മാത്യു. ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയുമായി ഉമ തോമസിനെ താരതമ്യം ചെയ്താണ് ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. രമ വിശ്വസിച്ച പാര്‍ട്ടിയുടെ വെട്ടുകളേറ്റ് വീണ യോദ്ധാവിന്റെ ഭാര്യയാണെന്നും ഉമ പടക്കളത്തില്‍ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യയാണെന്നും ജോയ് മാത്യു പറഞ്ഞു. രമയ്ക്ക് കരുത്തേകാന്‍ ഉമകൂടി വേണം എന്ന് ഏത് മലയാളിയാണ് ആഗ്രഹിക്കാത്തതെന്നും ജോയ് മാത്യു കുറിച്ചു. കൂടുതല്‍ ഇടതുപക്ഷക്കാര്‍ ഇത്തരം പോസ്റ്റുകളുമായി എത്തുന്നത് തടയാനും ഇനി സിപിഎം ജാഗ്രത പുലര്‍ത്തും. തൃക്കാക്കരയില്‍ ടിപി ഫാക്ടര്‍ ചര്‍ച്ചയാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇതെന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്.

സംസ്ഥാന രാഷ്ട്രീയം തൃക്കാക്കരയില്‍ കറങ്ങുമ്ബോഴാണ് രണ്ടാം പിണറായി സര്‍ക്കാറിന്റെ വാര്‍ഷികം. സീറ്റെണ്ണത്തിലെ സെഞ്ച്വറി തികക്കലിനപ്പുറത്താണ് പിണറായി സര്‍ക്കാറിന് തൃക്കാക്കര തെരഞ്ഞെടുപ്പ്. ചരിത്രത്തുടര്‍ച്ച നേടിയ സര്‍ക്കാറിന്റെ ആദ്യ വെല്ലുവിളി. കോണ്‍ഗ്രസ് കുത്തകമണ്ഡലം പിടിച്ചാല്‍ സില്‍വര്‍ലൈനുമായി അതിവേഗം സര്‍ക്കാറിന് കുതികുതിക്കാം. മുഖ്യമന്ത്രി നേരിട്ട് നയിച്ച്‌ മന്ത്രിമാരെ അണിനിരത്തിയുള്ള പ്രചാരണം അത്ഭുതം സൃഷിക്കാനാണ്. ഇതിനിടെയാണ് ജോയ് മാത്യുവിനെ പോലുള്ളവരുടെ പോസ്റ്റുകള്‍ ചര്‍ച്ചകളില്‍ എത്തുന്നത്.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രക്തസാക്ഷികളുടെ ഭാര്യമാര്‍

———————-

ഒരാള്‍ വിശ്വസിച്ച പാര്‍ട്ടിയുടെ
വെട്ടുകളേറ്റ് വീണ
യോദ്ധാവിന്റെ ഭാര്യ
മറ്റൊരാള്‍
പടക്കളത്തില്‍
സ്വയം എരിഞ്ഞടങ്ങിയ
പോരാളിയുടെ ഭാര്യ
ആദ്യം പറഞ്ഞയാള്‍
യുഡിഎഫിനൊപ്പം
മല്‍സരിച്ചു ജയിച്ചു
തലയുയര്‍ത്തിപിടിച്ച്‌
നിയമസഭയില്‍ എത്തിയ
ഒരേയൊരു സ്ത്രീ -രമ
ഇനിയുള്ളത് മത്സര രംഗത്തുള്ള ഉമ
രമയ്ക്ക് കരുത്തേകാന്‍
ഉമകൂടി വേണം എന്ന്
ഏത് മലയാളിയാണ്
ആഗ്രഹിക്കാത്തത് !

ഇത്തരം പ്രതികരണങ്ങള്‍ പ്രതിപക്ഷത്തിനും ആശ്വാസമാണ്. പിണറായി വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റ് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു പ്രതിപക്ഷത്തെ നേതൃമാറ്റം. ഫലത്തില്‍ പ്രതിപക്ഷത്തിന്റെയും നായകന്‍ വിഡീസതീശന്റെയും വിലയിരുത്തല്‍ കൂടിയാകും ഉപതെരഞ്ഞെടുപ്പ്. സമീപകാല തെരഞ്ഞെടുപ്പിലെ തോല്‍വികള്‍ മറന്ന് ജയം ശീലമാക്കി യുഡിഎഫിന് തിരിച്ചെത്താന്‍ ജയം അനിവാര്യമാണ്.

ജൂണ്‍ മൂന്നിനു ശേഷം കേരള രാഷ്ട്രീയത്തില്‍ ചിലതൊക്കെ സംഭവിക്കും. പി.ടി.തോമസിന്റെ നിര്യാണം മൂലം ഒഴിവുവന്ന തൃക്കാക്കര നിയമസഭാ സീറ്റില്‍ പി.ടിയുടെ ഭാര്യ ഉമാ തോമസ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഹൃദ്രോഗ വിദഗ്ധന്‍ ജോ ജോസഫ്, ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷണന്‍ എന്നിവരില്‍ ആരു ജയിക്കുമെന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാനാവില്ല. ആരു ജയിച്ചാലും കേരളത്തിന്റെ ഭരണത്തില്‍ മാറ്റം ഉണ്ടാകില്ല. എല്‍ഡിഎഫ് ജയിച്ചാല്‍ അട്ടിമറിയിലൂടെ 100 തികച്ചു എന്നു പറയാം. കോണ്‍ഗ്രസിന് അത് തളര്‍ച്ചയുമാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക