തൃക്കാക്കര : കേരളാ ഐ.റ്റി. ആന്റ് പ്രൊഫഷണൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ “കോഫി വിത്ത് ഉമ” എന്ന സായാഹ്ന ചർച്ചയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ നേരിടുന്ന വെല്ലുവിളികളും ഒപ്പം തൃക്കാക്കരയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികളേക്കുറിച്ചും ചർച്ചകൾ നടന്നു. UDF സ്ഥാനാർത്ഥി ശ്രീമതി ഉമ തോമസ് പങ്കെടുത്ത ചർച്ചക്ക് കേരള ഐ.റ്റി ആന്റ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ശ്രീ. അപു ജോൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ചർച്ചകൾ ശ്രീ. പി. ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഗുജറാത്തിൽ നിന്നുമുള്ള കോൺഗ്രസ് നേതാവ് ജിഗ്നേഷ് മെവാനി എം.എൽ.എ മുഖ്യാതിഥിയായ യോഗത്തിന് ശ്രി. ജെയ്സ് ജോൺ വെട്ടിയാർ സ്വാഗതം ആശംസിച്ചു. തുടർന്ന് ശ്രീ. പി.സി തോമസ് എക്സ് എം.പി, ശ്രീ. ജോയ് എബ്രാഹം എക്സ് എം.പി, ശ്രീ. ഫ്രാൻസിസ് ജോർജ് എക്സ് എം.പി, ശ്രീ. ജോണി നെല്ലൂർ എക്സ് എം.എൽ.എ, ശ്രീ. തോമസ് ഉണ്ണിയാടൻ എക്സ് എം.എൽ.എ, ശ്രീ. എം.പി ജോസഫ് റിട്ടയർഡ് ഐ.എ.എസ് ഉദ്യോഗസ്ഥൻ, ശ്രീ. ഹരികുമാർ റിട്ടയർഡ് ആർ.ബി.ഐ ഉദ്യോഗസ്ഥൻ, ശ്രീ. ഷിബു തെക്കുംപുറം, ശ്രീ. സേവി കുരിശുംവീട്ടിൽ, അഡ്വ: കെ. എം. ജോർജ്, ശ്രീ. കെ.വി കണ്ണൻ, അഡ്വ: രാഖേഷ് ഇടപ്പുര, ജോഷ്വാ തായങ്കരി, സുജാ ലോനപ്പൻ, ലെവിൻ ചുള്യാടൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്നു. കേരളാ ഐ.റ്റി. ആന്റ് പ്രൊഫഷണൽ കോൺഗ്രസ് ഭാരവാഹികളായ സിജു നെടിയത്ത്, ജെയ്സൺ ജോസ്, മാത്യൂ പുല്ലാട്ടേൽ തരകൻ, ഡോ. അമൽ ടോം ജോസ്, മാത്യൂ പുല്ലാട്ടേൽ തരകൻ, ഷൈജു കോശി, സാജൻ തോമസ്, ജോസഫ് മാത്യൂ, ജെൻസ്. എൻ. ജോസ്, എന്നിവരാണ് ഈ ചർച്ചകളുടെ നടത്തിപ്പിന് നേതൃത്വം നൽകിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഐ.റ്റി. , ഹെൽത്ത് കെയർ, വിദ്യാഭ്യാസം, എഞ്ചിനീറിങ്ങ്, നിയമം, ബാങ്കിങ്ങ് തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ തങ്ങൾ നേരിടുന്ന തൊഴിൽ രംഗത്തേ പ്രശ്നങ്ങളും പരാതികളും ഉമ തോമസിന്റെ ശ്രദ്ധയിൽപെടുത്തി. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനും, തൊഴിൽ മേഖലകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, പി.ടി. തോമസിന്റെ വികസന സ്വപ്നം പൂർത്തീകരിക്കുന്നതിനും മുൻകൈയ്യെടുക്കുമെന്ന് ശ്രീമതി ഉമ തോമസ് ഉറപ്പു നൽകി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക