ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേപ്പാളില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. രാഹുല്‍ ഗാന്ധി പങ്കെടുത്തത് നിശാപാര്‍ട്ടിയില്‍ അല്ലെന്നും വിവാഹ പാര്‍ട്ടിയിലാണെന്നും കോണ്‍ഗ്രസ് അവകാശ വാദവുമുന്നയിച്ച്‌ രംഗത്തെത്തിയിരുന്നു. നേപ്പാളിലെ നൈറ്റ് ക്ലബില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തതിന്‍്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ബിജെപി നേതാക്കള്‍ വീഡിയോ ആയുധമാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ വിവാദങ്ങള്‍ പുതിയ തലത്തിലേക്കുയരുകയാണ്. 

സുംനിമ ഉദ്ദാസ് ഇന്ത്യൻ ഭരണകൂടത്തിന്റെ നിശിത വിമർശക:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിഎന്‍എന്നില്‍ ‘അന്താരാഷ്‌ട്ര കറസ്‌പോണ്ടന്റ്’ ആയി പ്രവര്‍ത്തിച്ചിട്ടുള്ള ഇവര്‍ കൊറോണ പകര്‍ച്ചവ്യാധിയുടെ സമയത്തും, വാക്‌സിന്‍ വിതരണം സംബന്ധിച്ചും ഇന്ത്യന്‍ സര്‍ക്കാരിനെതിരെ പല വിമര്‍ശങ്ങളും ഉന്നയിച്ചിരുന്നു. 2020 മെയ് മാസത്തില്‍ നേപ്പാള്‍ ഒരു പുതിയ ഭൂപടം പുറത്തിറക്കുകയും ഇന്ത്യയുടെ ഭാഗങ്ങള്‍ തങ്ങളുടേതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നാലെ ഇത്, പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് ചെയ്യേണ്ടതായിരുന്നു എന്ന് പറഞ്ഞ് സുംനിമ രംഗത്തെത്തി.

ശരിയായ സമയത്ത് മതിയായ അളവില്‍ വാക്‌സിന്‍ വാങ്ങുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയപ്പെട്ടെന്നും പല രാജ്യങ്ങളിലും വാക്‌സിന്‍ ക്ഷാമത്തിന്റെ മൂല പ്രശ്‌നമാണിതെന്നും അവകാശപ്പെടുന്ന ലേഖനവും സുംനിമ ചെയ്തിരുന്നു. ജനങ്ങളെ മഹാമാരിയില്‍ നിന്ന് കരകയറ്റുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘അപകടകാരി’ എന്ന് വിളിച്ച അരുന്ധതി റോയിയുടെ ഒരു ലേഖനവും അവര്‍ പങ്കിട്ടു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഗൗതം ബുദ്ധനെ ഇന്ത്യയിലെ മഹാനായ വ്യക്തികളില്‍ ഒരാളായി കണക്കാക്കിയപ്പോള്‍ സുംനിമ ഉദ്ദാസ് അതിനെ എതിര്‍ത്തു. 

ഹൗ യാങ്കി എന്ന ചൈനീസ് ഹണിട്രാപ്പർ നയതന്ത്രജ്ഞ.

അതേസമയം നേപ്പാളിലെ ചൈനീസ് അംബാസഡര്‍ ഹൗ യാങ്കിയാണ് രാഹുലിനൊപ്പം വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഹണി ട്രാപ്പിലൂടെ രാജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിക്കപ്പെട്ടയാളാണ് ഹൗ യാങ്കി. ഇന്ത്യക്കെതിരെ ഒരുമിച്ച്‌ കരുക്കള്‍ നീക്കാന്‍ ചൈനയും പാകിസ്താനും ശ്രമിച്ചത് നേപ്പാളിലെ ചൈനീസ് അംബാസിഡര്‍ ഹൗ യാങ്കി വഴിയായിരുന്നു എന്ന ആരോപണവും ഒരുഘട്ടത്തിൽ ഉയർന്നിട്ടുണ്ട്.

നേപ്പാളിലെ ഭരണ സിരാ കേന്ദ്രത്തിലേക്ക് സ്കോച്ച് വിസ്കിയുമായി കടന്നുപോകുന്ന ഇവരുടെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ചൈനയുടെ രഹസ്യാത്മകത കോവിഡിനെ കൂടുതൽ സങ്കീർണ്ണമാക്കി എന്ന ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ കാഠ്മണ്ഡു പോസ്റ്റ് എന്നാൽ മാധ്യമത്തിന്റെ എഡിറ്ററെ മർദ്ദിച്ചു എന്ന ആരോപണവും ഇവർക്കെതിരെ നിലനിൽക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക