ഗുണ്ടൂര്‍: മാതാവുമായി അവിഹിതബന്ധം പുലര്‍ത്തുന്നു എന്നാരോപിച്ച്‌ മകള്‍ യുവാവിന്‍റെ ജനനേന്ദ്രിയം ഛേദിച്ചു. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. രവിചന്ദ്രന്‍ റെഡ്ഡി എന്നയാളുടെ ജനനേന്ദ്രിയമാണ് ഛേദിക്കപ്പെട്ടത്.ഇയാള്‍ക്ക് സന്ധ്യ എന്ന സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു.

സന്ധ്യയും രവിചന്ദ്രനും കഴിഞ്ഞ ദിവസം ഒരുമിച്ച്‌ സന്ധ്യയുടെ വാടക വീട്ടില്‍ വച്ച്‌ മദ്യം കഴിക്കുമ്ബോഴാണ് സന്ധ്യയുടെ മകളും ആണ്‍ സുഹൃത്തും വീട്ടില്‍ വരുന്നത്. തുടര്‍ന്ന് രവിചന്ദ്രനും സന്ധ്യയുടെ മകളും തമ്മില്‍ തവാക്ക് തര്‍ക്കമുണ്ടായി.തുടര്‍ന്നാണ് സന്ധ്യയുടെ മകളും ആണ്‍സുഹൃത്തും ചേര്‍ന്ന് രവിചന്ദ്രന്‍റെ ജനനേന്ദ്രിയം ഛേദിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രവിചന്ദ്രന്‍റെ കരച്ചില്‍ കേട്ട അയല്‍ക്കാരാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്നത്. സംഭവത്തില്‍ കേസടുത്ത പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക