തിരുവല്ല: കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ വെച്ച്‌ യുവതിയെ കടന്നു പിടിച്ച യുവാവ് റിമാന്‍ഡില്‍. കാവാലം പള്ളിയറക്കാവ് സരസ്വതി മന്ദിരത്തില്‍ സുരേഷ് കുമാര്‍ (37)നെയാണ് തിരുവല്ല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. ചങ്ങനാശ്ശേരിയില്‍ നിന്നും ചെങ്ങന്നൂരിലേക്ക് പോയ ബസിലെ യാത്രക്കാരിയായിരുന്ന യുവതിയെ സുരേഷ് കുമാര്‍ കടന്നു പിടിക്കുകയായിരുന്നു.

ബുധനാഴ്ച വൈകിട്ടോടെ പെരുംതുരുത്തിക്ക് സമീപം വച്ചായിരുന്നു സംഭവം. യുവതി ബഹളം വെച്ചതോടെ മറ്റ് യാത്രക്കാരും കണ്ടക്ടറും ചേര്‍ന്ന് സുരേഷിനെ തടഞ്ഞുവെച്ച്‌ തിരുവല്ല കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക് കൈമാറുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക