ന്നലെ ഗുരുവായൂരപ്പന്റെ നടയിലായിരന്നു നടി മൈഥിലിയുടെ വിവാഹം. വളരെ സ്വകാര്യമായിട്ടായിരുന്നു മൈഥിലിയുടെ വിവാഹ ചടങ്ങുകള്‍ നടന്നത്. മൈഥിലിയുടെ വിവാഹ വിഡിയോ ഇപ്പോള്‍ പ്രേക്ഷകരുടെ ഇടയില്‍ വൈറല്‍ ആവുകയാണ്. വിവാഹശേഷം വരനായ സമ്ബത്തിന്റെ വീട്ടിലേയ്ക്ക് എത്തിയ മൈഥിലിയെ ചെണ്ടമേളവും മുത്തുക്കുടയുമായി വരവേല്‍ക്കുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിഡിയോയില്‍ കാണാം. ചെണ്ടകൊട്ടും മേളവുമായി ആഘോഷത്തോടെയായിരുന്നു മൈഥിലിയുടെ ഗൃഹപ്രവേശം.

ആര്‍ക്കിടെക്റ്റായ സമ്ബത്താണ് മൈഥിലിയുടെ വരന്‍. ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ് മൈഥിലിയുടെ യഥാര്‍ഥ പേര്. പത്തനംഹളട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. കേരള കഫെ, ചട്ടമ്ബിനാട്, ഈ അടുത്തകാലത്ത്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, നല്ലവന്‍, ബ്രേക്കിങ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നന്‍, വെടിവഴിപാട്, ഞാന്‍, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്ബി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക