തെന്നിന്ത്യന്‍ താരം ഷക്കീലയുടെ മകള്‍ മില്ലയും സീരിയല്‍ താരം ദിവ്യ ഗനീഷും വാഹനാപകടത്തില്‍പെട്ടു. കുമളിയില്‍ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിക്കുകയായിരുന്നു. മില്ലയാണ് അപകട വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മൂന്ന് പേരായിരുന്നു കാറില്‍ സഞ്ചരിച്ചിരുന്നത്. വലിയ പരിക്കുകള്‍ ഒന്നുമില്ലാതെ എല്ലാവരും രക്ഷപെട്ടു എന്നും താരം കുറിച്ചു.

‘കേളടി കണ്‍മണി’ എന്ന സീരിയലിലെ താരമാണ് ദിവ്യ ഗണേഷ്. പിന്നീട്, സുമംഗലി, ലക്ഷ്മി വന്നുചു,ഗ്രാമത്തില്‍ ഒരു നാള്‍ എന്ന റിയാലിറ്റി ഷോ തുടങ്ങി നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്മി എന്ന തമിഴ് ജനപ്രിയ ടിവി ഷോയിലൂടെ ജെന്നിഫര്‍ എന്ന കഥാപാത്രത്തിലൂടെ താരം ശ്രദ്ധനേടിയിരുന്നു. ഷക്കീലയുടെ ദത്തു മകളാണ് മില്ല. ഫാഷന്‍ ഡിസൈനറായ മില്ല ട്രാന്‍സ്‌ജെന്‍ഡറാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക