വാഷിങ്ടണ്‍: വിമാനയാത്രയ്ക്കിടെ ശല്യം ചെയ്ത യുവാവിന്റെ മുഖത്തിടിച്ച്‌ മുന്‍ ലോക ബോക്‌സിങ് ചാമ്ബ്യന്‍ മൈക്ക് ടൈസന്‍. സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്നു ഫ്‌ലോറിഡയിലേക്ക് പോകുന്ന ഡെറ്റ് ബ്ലൂ എയര്‍ലൈനിലാണ് സംഭവം നടന്നത്. മൈക്ക് ടൈസന്‍ ഇടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

മൈക്ക് ടൈസന്‍ ഇരുന്നതിന്റെ തൊട്ടുപുറകിലെ സീറ്റിലാണ് യുവാവ് ഇരുന്നിരുന്നത്. സംസാരിക്കാനെത്തിയ യുവാവിനോട് ആദ്യം മൈക്ക് സംസാരിക്കുന്നത് കാണാം. എന്നാല്‍ അയാള്‍ വീണ്ടും സംസാരിക്കാന്‍ എത്തിയതോടെയാണ് പ്രകോപിതനായ മൈക്ക് ടൈസന്‍ ഇടിച്ചതെന്ന് സഹയാത്രക്കാര്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖത്ത് ചോരയൊലിപ്പിച്ചിരുന്ന യുവാവിനു വിമാനാധികൃതര്‍ പ്രഥമ ശുശ്രൂഷ നല്‍കി. മൈക്ക് ടൈസനെ തിരിച്ചിറക്കിയ ശേഷമാണ് വിമാനം പുറപ്പെട്ടത്. യുവാവിന്റെ ശല്യം സഹിക്കാതെയാണ് മൈക്ക് ടൈസന്‍ ഇടിച്ചതെന്നും ചിലര്‍ പറഞ്ഞു.1997ല്‍ മത്സരത്തിനിടെ എതിരാളി ഇവാന്‍ഡര്‍ ഹോളിഫീല്‍ഡിന്റെ ചെവി കടിച്ചുപറിച്ച്‌ ടൈസന്‍ കുപ്രസിദ്ധനായിരുന്നു. 1992ല്‍ പീഡനക്കേസില്‍ കുറ്റക്കാരനായി 3 വര്‍ഷം തടവുശിക്ഷയും അനുഭവിച്ചിരുന്നു താരം. 2006ല്‍ പ്രൊഫഷനല്‍ ബോക്‌സിങ്ങില്‍ നിന്നു വിരമിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക