മൈസുരു: ലോകത്തില്‍ അത്യപൂര്‍വകാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച്‌ ബന്ധിപ്പൂര്‍ കടുവാ സങ്കേതം. ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയിരിക്കുകയാണ് ബന്ധിപ്പൂരിലെ ഒരാന. സഞ്ചാരികളുടെയും വനപാലകരുടെയും മുന്നിലായിരുന്നു കാടുകയറി വന്ന ആനയുടെ പ്രസവം.

തിങ്കളാഴ്ചയായിരുന്നു ബന്ധിപ്പൂര്‍ കടുവാസങ്കേതം ആ അപൂര്‍വസംഭവത്തിന് സാക്ഷിയായത്. ബന്ധിപ്പൂരിലെ പഴയടിക്കറ്റ് കൗണ്ടറിന് സമീത്തുള്ള പഴയ ജലാശയത്തിലായിരുന്നു അപൂര്‍വ പ്രസവം. സഞ്ചാരികളുടെയും വനപാലകരുടെയും മുന്നിലായിരുന്നു ആന ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആളുകള്‍ അലോസരപ്പെടുത്തിയതോടെ ആനയും കുഞ്ഞുങ്ങളും പരിഭ്രാന്തരായി. ഇതോടെ വനപാലകര്‍ സഞ്ചാരികളെ ഒഴിപ്പിച്ചു. ഇതോടെ ആനയും കുഞ്ഞുങ്ങളും കരയിലേക്ക് കയറി വന്നു. വൈകാതെ മൂവരും കാട്ടിലേക്ക് മറിഞ്ഞു.

ലോകത്തില്‍ തന്നെ അപൂര്‍വമാണ് ആനകള്‍ ഇരട്ട പ്രസവിക്കുന്നത്. രാജ്യത്ത് നാലുതവണയാണ് ഇത്തരം പ്രസവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബന്ധിപ്പൂരില്‍ ഇതിന് മുന്‍പ് 1994 ആന ഇരട്ടപ്രസവിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക