ലൈംഗിക പീഡനപരാതി ഉന്നയിച്ച്‌ മലപ്പുറത്ത് യുവാവിന്റെ വീട്ടില്‍ സത്യാഗ്രഹം ചെയ്ത് പെണ്‍കുട്ടി. തമിഴ്നാട് പഴനി സ്വദേശിനിയായ യുവതിയാണ് സത്യാഗ്രഹം ഇരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സംഭവത്തില്‍ പൊലീസ് നിലവില്‍ കേസെടുത്തിട്ടില്ല.

കഴിഞ്ഞ നാല് ദിവസമായി യുവതി യുവാവിന്റെ വീട്ടില്‍ സത്യാഗ്രഹം നടത്തുകയിരുന്നു. മഞ്ചേരി പൊലീസ് സ്ഥലത്തെത്തി യുവതിയെ മാറ്റിയിട്ടുണ്ട്. ചെന്നൈയില്‍ പെണ്‍കുട്ടി ജോലിചെയ്യുന്ന ബാങ്കിന്റെ അടുത്തുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്നു യുവാവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടയിലാണ് ഇവര്‍ തമ്മില്‍ പ്രണയത്തിലാകുന്നത്‌. കഴിഞ്ഞ ഏഴുമാസമായി ഇവര്‍ അടുപ്പത്തിലാണ്. ഇതിനിടയില്‍ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി ആരോപിക്കുന്നത്. യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി വിഷയം ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക