ഓപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍(Optical illusions) പലപ്പോഴും സാമൂഹികമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഇത് പ്രകാരം നിങ്ങളുടെ സ്വഭാവം എന്താണ് എന്നാണ് പറയുന്നത്. നിങ്ങള്‍ നിങ്ങളെ ആരെങ്കിലും നിയന്ത്രിക്കുന്നത് ഇഷ്ടപ്പെടുന്ന ആളാണോ അതോ നിങ്ങള്‍ സ്വയം കാര്യങ്ങളെല്ലാം ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണോ എന്നാണത്രെ ഇത് സൂചന തരുന്നത്.

ഒരുപക്ഷേ ഈ ചിത്രത്തില്‍ നിങ്ങള്‍ കാണുന്നത് മുതലകളെ(crocodiles) ആയിരിക്കും. അല്ലെങ്കില്‍ പക്ഷികളെ(bird). അതിന് നിങ്ങളുടെ സ്വഭാവവുമായി ബന്ധമുണ്ട് എന്നാണ് പറയുന്നത്. രണ്ടു മുതലകള്‍ മൂക്കില്‍ തൊടുന്നതാണോ നിങ്ങള്‍ കാണുന്നത്? അതോ ചിറകുകള്‍ വിടര്‍ത്തിയുള്ള ഒരു പക്ഷിയെയാണോ? നിങ്ങള്‍ ആദ്യത്തേതാണ് കാണുന്നതെങ്കില്‍, നിങ്ങള്‍ സ്വയം കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നവരാവാനുള്ള സാധ്യത കൂടുതലാണ്, എന്തുചെയ്യണമെന്ന് നിങ്ങളോട് ആരെങ്കിലും പറയുന്നതും ഇഷ്ടപ്പെടില്ല. അതിനര്‍ത്ഥം നിങ്ങള്‍ പരുക്കനാണ് എന്നല്ല, മറിച്ച്‌ കാര്യങ്ങള്‍ സ്വയം ചെയ്യാനും നിയന്ത്രിക്കാനും ഇഷ്ടപ്പെടുന്നു എന്നാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പക്ഷിയെയാണ് കാണുന്നതെങ്കില്‍, മറ്റാരെങ്കിലും നല്‍കുന്ന ഉത്തരവുകളോ നിര്‍ദ്ദേശങ്ങളോ നിങ്ങള്‍ പിന്തുടരാന്‍ സാധ്യതയുണ്ട്. ജീവിതത്തില്‍ സ്വയം തീരുമാനങ്ങളെടുക്കുന്നതിനേക്കാള്‍ ആരെങ്കിലും പറയുന്നത് കേട്ട് ജീവിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എന്നാണ് ഇതിനര്‍ത്ഥമത്രെ. അതിനര്‍ത്ഥം നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം അഭിപ്രായങ്ങള്‍ ഇല്ല എന്നല്ല, മറിച്ച്‌ മറ്റുള്ളവരുടെ അഭിപ്രായങ്ങളും കേള്‍ക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നു എന്നാണ്.

ഇനി മുതലകളേയും പക്ഷിയേയും കാണാന്‍ സാധിക്കുന്നുണ്ട് എങ്കില്‍ നിങ്ങളില്‍ രണ്ട് സ്വഭാവങ്ങളും ഉണ്ട്. അത് ബാലന്‍സ് ചെയ്‍തു കൊണ്ടുപോകാന്‍ കഴിയുന്നവരാണ് നിങ്ങള്‍. ഏതായാലും ഇത്തരം കാര്യങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള ആധികാരികതയും പറയാനൊന്നും സാധിക്കില്ല. എങ്കിലും സ്വന്തം സ്വഭാവങ്ങളെ കുറിച്ച്‌ കേള്‍ക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നത് കൊണ്ടുതന്നെ വളരെ വേ​ഗം ചിത്രം വൈറലായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക