കോട്ടയം: തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് (Venad Express) ട്രെയിനില്‍ യാത്രക്കാരി കുഴഞ്ഞുവീണു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മാവേലിക്കരയില്‍ നിന്നും എറണാകുളത്തേക്ക് ജനറല്‍ കോച്ചില്‍ യാത്ര ചെയ്ത യുവതിയാണ് കുഴഞ്ഞുവീണത്. അവധി ദിനങ്ങള്‍ക്ക് ശേഷമുള്ള ദിവസമായിരുന്നതിനാല്‍ തിങ്കളാഴ്ച ട്രെയിനില്‍ വലിയ തിരക്കാണുണ്ടായിരുന്നത്.

ട്രെയിന്‍ ഏറ്റുമാനൂര്‍ വിട്ടതിന് ശേഷമായിരുന്നു യുവതി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. ഇതേ തുടര്‍ന്ന് ട്രെയിന്‍ വൈക്കം റോഡ് സ്റ്റേഷന് അടുത്തെത്തിയപ്പോള്‍ യാത്രക്കാര്‍ ഗാര്‍ഡിനെ വിവരമറിയിക്കുകയും ഇതേതുടര്‍ന്ന് അടുത്ത സ്റ്റേഷനായ പിറവം റോഡില്‍ ട്രെയിന്‍ നിര്‍ത്തുകയും യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വേണാടില്‍ നേരത്തേ ഉണ്ടായിരുന്ന 18 ജനറല്‍ കോച്ചുകള്‍ക്ക് പകരം ഇപ്പോള്‍ 8 എണ്ണം മാത്രമാണുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക