ചെന്നൈ: നടിമാര്‍ ആല്‍ക്കഹോള്‍ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനെ ന്യായീകരിച്ച്‌ പായല്‍ രജ്പുത്. മദ്യ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്ന വനിതാ താരങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു പായലിന്റെ പ്രതികരണം. ചില നടിമാര്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ ഒരു മദ്യ ബ്രാന്‍ഡിന്റെ പോസ്റ്ററോ പരസ്യമോ ഇട്ടാല്‍, യാഥാസ്ഥിതികരായ കുറേ ആള്‍ക്കാര്‍ അവര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയും ചീത്ത വിളിക്കുകയും ചെയ്യുന്നുവെന്നും, ഇത് ശരിയല്ലെന്നും പായല്‍ പറയുന്നു.

ഇക്കാര്യത്തില്‍, ലിംഗവിവേചനം പാടില്ലെന്നും പായല്‍ നിര്‍ദ്ദേശിച്ചു. ഒരു നടന്‍ മദ്യ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുമ്ബോള്‍ ആരും അവനെ വിലയിരുത്തുന്നില്ലെന്നും, എല്ലാവര്ക്കും അതൊരു സ്വാഭാവിക കാഴ്ചയായി മാറുകയാണെന്നും പായല്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളും വിനോദ ആവശ്യങ്ങള്‍ക്കായി മദ്യം കഴിക്കുന്നുണ്ടെന്നും അതിനാല്‍, നടിമാര്‍ മദ്യ ബ്രാന്‍ഡുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്നും പായല്‍ അഭിപ്രായപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്ടം ബ്രാന്‍ഡിനെ കുറിച്ച്‌ പരസ്യം ചെയ്ത നിധി അഗര്‍വാള്‍ എന്ന നായികയ്ക്ക് നേരെ അടുത്തിടെ കടുത്ത സൈബര്‍ ആക്രമണം നടന്നിരുന്നു. സ്ത്രീവിരുദ്ധത നിറഞ്ഞതായിരുന്നു ഇവരുടെ ഇന്‍സ്റ്റഗ്രാം കമന്റ് ബോക്സ്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പായലിന്റെ പ്രതികരണം. ‘ആര്‍എക്‌സ് 100’ ലെ നായികയാണ് പായല്‍ രജ്പുത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക