തൃശൂര്‍: മണ്ണുത്തി ചെമ്ബുത്രയില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിനു പുറകില്‍ ബൈക്ക് ഇടിച്ച്‌ പൊലീസുകാരന്‍ മരിച്ചു. കേരള പൊലീസ് അക്കാദമിയില്‍ ഗാര്‍ഡ് ഡ്യൂട്ടി ചെയ്തു വരുന്ന പാലക്കാട് ആലത്തൂര്‍ കുനിശ്ശേരി സ്വദേശി പനയംമ്ബാറ കോച്ചം വീട്ടില്‍ മനു (26) ആണ് മരിച്ചത്.

ഡ്യൂട്ടിക്കായി വീട്ടില്‍ നിന്ന് പൊലീസ് അക്കാദമിയിലേക്ക് വരുമ്ബോഴാണ് അപകടം. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേരള ആംഡ് പൊലീസ് (കെ.എ.പി 1) ഒന്നാം ബറ്റാലിയന്‍ സേനാംഗമാണ്. അക്കാദമിയില്‍ അറ്റാച്ച്‌ ഡ്യൂട്ടി ചെയ്തു വരികയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക